മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുമരംപുത്തൂര്‍ ,കോട്ടോപ്പാടം, തച്ചനാട്ടുകര ഗ്രാമപഞ്ചായത്തുകളിലെ വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി.മണ്ണാര്‍ക്കാട് എം ഇ എസ് കോളേജില്‍ വെച്ച് നടന്ന അദാലത്തിലാണ് എന്‍.ഷംസുദീന്‍ എം എല്‍ എ യുടെ സാനിധ്യത്തില്‍ നിവേദനം സമര്‍പ്പിച്ചത്. ഇടക്കിടെയുണ്ടാകുന്ന കറന്റ് കട്ടിനും വോ ള്‍ട്ടേജ് ക്ഷാമത്തിനും ശാശ്വത പരിഹാരം കാണുന്നതിന് കുമരംപുത്തൂര്‍ സെക്ഷന്‍ പരിധിയില്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെ ട്ടു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി 33 കെ.വി സബ് സ്റ്റേഷന്‍ അനുവദിക്കാമെന്നും അനി യോജ്യമായ സ്ഥലം കിട്ടുന്ന പക്ഷം ഉടന്‍ നടപടികള്‍ കൈകൊള്ളാമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോ ല്‍ക്കളത്തല്‍ പറഞ്ഞു.