മണ്ണാര്‍ക്കാട് : പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാലിക്കോട് വലു ള്ളി കരിമ്പന്റെ മകന്‍ ദിനേഷ് ബാബു (31) ആണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊ ഴിലാളിയാണ്. ഞായറാഴ്ച്ച രാത്രി 8.30 നാണ് സംഭവം. തുപ്പനാട് പുഴയുടെ ഒലിപ്പാറ കടവില്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ബന്ധുക്കളും ദിനേ ഷും രണ്ട് ഭാഗങ്ങളിലായാണ് ഇറങ്ങിയത്. മറ്റുള്ളവര്‍ കുളികഴിഞ്ഞു വീടെത്തി ഏറെ നേരമായിട്ടും ദിനേഷിനെ കാണാതായതോടെ അന്വേഷിച്ചിറങ്ങുകയായിരുന്നു. കരയി ല്‍ വസ്ത്രങ്ങള്‍ കണ്ടതോടെ വെള്ളത്തില്‍ നടത്തിയ തിരച്ചിലിനിടയില്‍ മുങ്ങി കിട ക്കുന്ന യുവാവിനെ കണ്ടെത്തുകയും ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും രക്ഷിക്കാനായില്ല. പുഴയില്‍ വലിയ കുഴിയുള്ള ഭാഗത്താണ് അപകടമുണ്ടായത്. അമ്മ: രുഗ്മിണി. സഹോദരങ്ങള്‍ :മിനിമോള്‍, ദിനുമോള്‍.