കുമരംപുത്തൂര്‍: അപകട മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ കുന്തിപ്പുഴയുടെ കുരു ത്തിച്ചാല്‍ പ്രദേശത്തേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ഞായറാഴ്ച നൂറ് കണക്കിന് ആളുകള്‍ എത്തിയതായി നാട്ടുകാര്‍ പറയുന്നു. കാറിലും ബൈക്കുകളിലുമായാണ് കൂടുതല്‍ പേ രുമെത്തിയിരുന്നത്. പലരുമെത്തിയത് കുടുംബസമേതവുമാണ്. അവധി ദിവസങ്ങളാ യ ശനി,ഞായര്‍ ദിവസങ്ങളിലാണ് പൊതുവേ ഇവിടേയ്ക്ക് സന്ദര്‍ശകരെത്തുന്നത്. ജില്ല യുടെ പല ഭാഗങ്ങളിലുള്ളവരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരുള്‍പ്പടെയാണ് കുരു ത്തിച്ചാലിലേക്ക് വരുന്നത്‌നട്ടുച്ചയ്ക്ക് പോലും തണുപ്പുള്ള തെളിഞ്ഞ ശുദ്ധമായ വെള്ള വും പ്രകൃതിയുടെ വശ്യസൗന്ദരവുമാണ് കുരുത്തിച്ചാലിലേക്ക് ആളുകളെ ആകര്‍ഷി ക്കുന്നതിന്റെ കാരണം. .പുഴയിലിറങ്ങി കുളിക്കുകയും പാറക്കെട്ടുകളില്‍ നിന്നും സെ ല്‍ഫിയെടുത്തും മറ്റും ഉല്ലസിച്ചാണ് സന്ദര്‍ശകര്‍ മടങ്ങാറ്. അപകടമുന്നറിയിപ്പ് നല്‍കി യാലും ആളുകള്‍ പിന്‍മാറാന്‍ കൂട്ടാക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

അവധി ദിവസങ്ങളില്‍ പൊലിസിന്റെ സാന്നിദ്ധ്യം കുറഞ്ഞതും കാര്യമായ നിയന്ത്രണ ങ്ങള്‍ ഇല്ലാത്തതുമാണ് കുരുത്തിച്ചാല്‍ കാണാന്‍ എത്തുന്നവര്‍ക്ക് ഗുണമാകുന്നത്. കുമ രംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലാണ് കുരുത്തിച്ചാല്‍ ഭാഗം സ്ഥിതി ചെയ്യുന്നത്.കുളിരും തെളിമയുമുള്ള കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ ഭാഗം പ്രകൃതി സുന്ദരമാണെങ്കിലും പാറക്കെട്ടുകളും കയങ്ങളും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും സന്ദര്‍ശകരെ ദുരന്തത്തിലേക്ക് തള്ളിയിടുന്ന മറ്റൊരു മുഖം കൂടിയുണ്ട് കുരുത്തിച്ചാ ലിന്.നാല് ദിവസം മുമ്പ് രാത്രിയില്‍ മലവെള്ളപ്പാച്ചിലുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരു ഡസനോളം ആളുകളുടെ ജീവന്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്.തദ്ദേശീയരായ ആളുകളുടെ ഇടപെടലുകളും രക്ഷാപ്രവര്‍ത്തന വുമാണ് പലപ്പോഴും അപകടമരണങ്ങളുടെ എണ്ണം കുറച്ചിട്ടുള്ളത്.അപകടം പതിയിരി ക്കുന്ന കുരുത്തിച്ചാലിലേക്കുള്ള സന്ദര്‍ശകരുടെ വരവിന് തടയിടാന്‍ പൊലിസിന്റെ യും വനംവകുപ്പിന്റെ ശക്തമായ പട്രോളിങ് വേണമെന്നും ഇക്കാര്യത്തില്‍ അധികൃത ര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!