മണ്ണാര്‍ക്കാട്: ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ മുസ്ലീം ലീഗ് കുമരംപുത്തൂര്‍ പഞ്ചായ ത്ത് കമ്മിറ്റി ഈ മാസം 27ന് ചുങ്കം സെന്ററില്‍ നടത്തുന്ന സമര ചങ്ങലയുടെ ഭാഗമായു ള്ള വാഹന സന്ദേശ ജാഥ തുടങ്ങി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ജാഥ ക്യാപ്റ്റന്‍ അസീസ് പച്ചീരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് ലീഗ് പ്രസിഡന്റ് ഹംസ എന്‍.വി അധ്യക്ഷനായി.വൈസ് ക്യാപ്റ്റന്‍ ബഷീര്‍ കാട്ടിക്കുന്നന്‍, ഡയറക്ടര്‍ മുജീബ് മല്ലിയില്‍, കോഡിനേറ്റര്‍മാരായ കോയക്കുട്ടി, ഹുസൈന്‍ കോളശ്ശേരി, പി. മുഹമ്മദാലി അന്‍സാരി സംസാരിച്ചു.
മമ്മദ് ഹാജി, വൈശ്യന്‍ മുഹമ്മദ്,പി.എം.സി തങ്ങള്‍, അബൂബക്കര്‍. വി. കെ, ടി.എം.എ റഷീദ്, കബീര്‍ മണ്ണറോട്ടില്‍, ഹുസൈന്‍ കക്കാടന്‍,സുബൈര്‍ കോളശ്ശേരി, ഹമീദ്, സഹദ് അരിയൂര്‍, നൗഷാദ് വെള്ളപ്പാടം, ഷറഫുദ്ദീന്‍ ചങ്ങലീരി, ഷരീഫ് പച്ചീരി,റഹീം ഇരുമ്പന്‍, അല്‍താഫ് മല്ലിയില്‍, ജംഷാദ് വിയ്യനാടന്‍, ഹംസ കെ.പി, ഹമീദ്. കെ, സിദ്ദീക് മല്ലിയില്‍, ഷെരീഫ് ചങ്ങലീരി, നൗഷാദ് പടിഞ്ഞാറ്റി, ഷെരീഫ് ആമ്പാടന്‍, ബഷീര്‍.എം തുടങ്ങിയവര്‍ പങ്കെടുത്തു.സെക്രട്ടറി അസീസ് എം.കെ സ്വാഗതം പറഞ്ഞു. ഞെട്ടരക്കട വ്, നെല്ലിപ്പടി, പള്ളിപ്പടി, മോതിക്കല്‍, ഇടിഞ്ഞാടി കോളനി, ആലുംകുന്ന്, പറമ്പുള്ളി, കൂനിവരമ്പ്, മല്ലി എന്നിവിടങ്ങളില്‍ പ്രചരണം നടത്തി ഒന്നാം ദിന പരിപാടി രണ്ടാം മൈലില്‍ സമാപിച്ചു.