മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന ത്തിന് അവസരമൊരുക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ന്ന സാഹ ചര്യത്തില്‍ നിലവിലെ അവസ്ഥയില്‍ ജില്ലയിലെ മുഴുവന്‍ യോഗ്യരായ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം അപ്രാപ്യമാകും. 38794 പേരാണ് ജില്ലയില്‍ ഉപരിപഠനത്തിന് യോ ഗ്യത നേടിയത്. ഇതിനു പുറമേയാണ് സി.ബി.എസ്.ഇ,ഐ സി.എസ്.ഇ സ്‌കൂളുകളിലെ വിജയികള്‍. സേ പരീക്ഷ കഴിയുന്നതോടെ തുടര്‍ പഠനത്തിനുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകാനാണ് സാധ്യത.
സര്‍ക്കാര്‍ – എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ഐ.ടി.ഐ, പോളിടെക്‌നിക്ക്, വി.എച്ച്.എസ്.ഇ തുടങ്ങിയ സ്ഥാപനങ്ങളാണ് ഉന്നത പഠനത്തിനായി വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്നത്. ജില്ലയില്‍ നിലവിലെ സാഹചര്യത്തില്‍ പതിനായിരത്തിലധികം കുട്ടികളുടെ ഉപരിപഠന പ്രതീക്ഷകള്‍ വഴിമുട്ടുന്ന ദുരവസ്ഥയാണ്. മാത്രമല്ല വിദ്യാര്‍ ത്ഥികള്‍ക്ക് അഭിരുചിക്കനുസരിച്ചുള്ള ഇഷ്ടപ്പെട്ട കോഴ്‌സ് ലഭിക്കുകയുമില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഉന്നത പഠനത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തു കയും പുതിയ പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ച് പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.എം.എസ്.എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എച്ച്.ഫഹദ് യോഗം ഉദ്ഘാടനം ചെയ്തു.കെ.കെ.എം.സഫുവാന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ. ഹുസ്‌നി മുബാറക്, സി.ടി.ഷൗക്കത്തലി, കെ.അഫ്‌സല്‍, ടി.കെ.അന്‍സാര്‍, കെ.ടി. എം.ഹാരിസ്, എ ഷിഹാബ് എന്നിവര്‍ സംബന്ധിച്ചു.