പാലക്കാട്: നിലവില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ കോഴിക്കടകളും ലൈസന്‍സ് എടുക്കണമെന്ന് ജില്ലയിലെ ഇറച്ചി കോഴി വ്യാപാരികളുടെ പ്രതിനിധി കളുടെ യോഗത്തില്‍ നിര്‍ദേശം. ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ചേം ബറില്‍ ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി. ബാലഗോപാല്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്, ജില്ലാ ശുചിത്വമിഷന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ഹാറൂണ്‍ അലി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ലൈസന്‍സ് എടുക്കുന്നതിനുള്ള സഹായ സഹകരണങ്ങള്‍ ഒരുക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. കോഴി മാലിന്യം അംഗീകരിച്ച റെന്ററിങ് പ്ലാന്റുകള്‍ക്കോ, അല്ലെങ്കില്‍ ലൈസന്‍സോടുകൂടി അംഗീകാരമുള്ള പന്നി ഫാമുകള്‍ക്കോ നല്‍കണം. ഇതിന്റെ കരാര്‍ കടകളില്‍ സൂക്ഷി ക്കണം. വരും ദിവസങ്ങളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ് സ്മെന്റ് സ്‌ക്വാഡ് എല്ലാ കോഴിക്കടകളിലും പരിശോധന നടത്തും. നിയമ ലംഘനങ്ങ ള്‍ കണ്ടെത്തിയാല്‍ കൃത്യമായ നടപടി എടുക്കാനും യോഗത്തില്‍ തീരുമാനമായി.