പാലക്കാട്: വിദഗ്ധ, അതിവിദഗ്ധ ചികിത്സയ്ക്ക് രാജ്യത്തെ ഇ എസ് ഐ അംഗങ്ങളായ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപ ത്രികളില്‍ നല്‍കി വന്ന ചികിത്സാ സൗകര്യം നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് സിഐടിയു പാലക്കാട് ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂ ടെ ആവശ്യപ്പെട്ടു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വിഹിതമായി എല്ലാ മാസവും ശമ്പള ത്തിന്റെ 6 ശതമാനം തുക ഇഎസ്‌ഐ കോര്‍പറേഷന്‍ പിരിച്ചെടുത്തിട്ടാണ് ചികിത്സ നിഷേധിക്കുന്നത്.ഇ.എസ്.ഐ. പദ്ധതിയിലുള്ള തൊഴിലാളികള്‍ ഇത്തരം ചികിത്സ ലഭ്യമാകണമെങ്കില്‍ ഇനി മുതല്‍ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പോകേണ്ടി വരും.കോര്‍പ്പറേഷനുമായി ഉടമ്പടി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിക ളില്‍ ചികിത്സ തേടിയാല്‍ അവിടത്തെ തുക കോര്‍പ്പറേഷന്‍ നല്‍കിയിരുന്ന സംവി ധാനമാണ് നിലവിലുണ്ടായിരുന്നത്.രാജ്യത്ത് 3.1 കോടി തൊഴിലാളികള്‍ക്കാണ് ഇ. എസ്.ഐയില്‍ അംഗത്വമുള്ളത്.അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ 12 കോടി പേര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ചികിത്സാ സൗകര്യമാണ് ഒരു ഉത്തരവിലൂടെ മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
കേരളത്തില്‍ 9.5 ലക്ഷം തൊഴിലാളികളും അവരുടെ ആശ്രിതരും ഇ.എസ്.ഐ പദ്ധതി യിലുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു പ്രമേയം അവതരിപ്പിച്ചു. തൊഴിലാ ളികള്‍ക്ക് വിദഗ്ദ്ധ ചികിത്സ നിഷേധിക്കുന്ന തീരുമാനം പിന്‍വലിക്കണമെന്ന് ആവ ശ്യപ്പെട്ട് മെയ് 23 ന് കഞ്ചിക്കോട് നടക്കുന്ന തൊഴിലാളികളുടെ പ്രതിഷേധ സംഗമം വിജയിപ്പിക്കാന്‍ സിഐടിയു ജില്ലാ കമ്മിറ്റി യോഗം എല്ലാ തൊഴിലാളികളോടും ആവ ശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് പി.കെ.ശശിയുടെ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.കെ.ദിവാകരന്‍ തീരുമാനങ്ങള്‍ വിശദീകരിച്ചു.ജില്ലാ സെക്രട്ടറി എം.ഹംസ റിപ്പോ ര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.പ്രഭാകരന്‍, എന്‍.എന്‍.കൃഷ്ണ ദാസ് , ടി.കെ.അച്യുതന്‍, ടി.കെ.നൗഷാദ്, എല്‍.ഇന്ദിര, വി.സരള, ടി.എം.ജമീല തുടങ്ങി യവര്‍ സംസാരിച്ചു.