മണ്ണാര്‍ക്കാട്: സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ന്റെ ഭാഗമായി 75% ല്‍ കൂടുതല്‍ വില്ലേജു കളെ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിച്ചതില്‍ മോഡല്‍ വില്ലേജുകളില്‍ കേരളം അഭി മാനകരമായ നേട്ടം കൈവരിച്ചു. ആകെ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിച്ച 1184 ല്‍ 720 എണ്ണം മോഡല്‍ വില്ലേജുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ശതമാനക്കണക്കെടുത്താല്‍ ഒഡി എഫ് പ്ലസില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മോഡല്‍ വില്ലേജുകളുള്ള സംസ്ഥാനങ്ങളി ലൊന്നാണ് കേരളം. ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനത്തില്‍ ‘മാലിന്യമുക്തം നവ കേരളം’ ക്യാമ്പയിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഒഡിഎഫ് പ്ലസ് വില്ലേജു കള്‍ 100 ശതമാനമാക്കി സമ്പൂര്‍ണ്ണ ഒഡിഎഫ് പ്ലസ് സംസ്ഥാനമായി പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യം. വയനാട്, തൃശൂര്‍ ജില്ലകള്‍ 100 ശതമാനം നേട്ടം ഇതിനകം കൈ വരിച്ചു കഴിഞ്ഞു.

വില്ലേജുകളെ ഒ.ഡി.എഫ് പ്ലസ്, ആസ്പിരിങ്, റൈസിങ്, മോഡല്‍ എന്നീ ഘട്ടങ്ങളായാണ് ഗ്രാമ പഞ്ചായത്തുകള്‍ പ്രഖ്യാപനം നടത്തുന്നത്. എല്ലാ വീടുകളിലും, അംഗന്‍വാടി, സ്‌കൂളുകള്‍, പഞ്ചായത്ത് കെട്ടിടങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പുരുഷന്മാര്‍ ക്കും സ്ത്രീകള്‍ക്കും പ്രത്യേക മായി ഉപയോഗയോഗ്യമായ ശൗചാലയങ്ങള്‍ ഉണ്ടായി രിക്കുകയും ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്‍ ഏതെങ്കിലും ഒന്ന് നിലവില്‍ ഉണ്ടായിരിക്കുകയും ചെയ്തിട്ടുളള വില്ലേജുകള്‍ അുെശൃശിഴ ആയി പ്രഖ്യാ പിക്കുന്നതും, ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പ്രത്യേകമായി തന്നെ ഉണ്ടെങ്കില്‍ ആ വില്ലേജുകള്‍ റൈസിംഗ് വിഭാഗത്തിലും ഈ നിബന്ധനകള്‍ കൂടാതെ പൊതു സ്ഥലങ്ങളില്‍ മാലിന്യ കൂമ്പാരങ്ങള്‍ ഇല്ലാത്തതും മലിന ജലം കെട്ടിക്കിട ക്കാത്തതും പൊതുവായി വൃത്തി ഉള്ളതും, ഒ.ഡി.ഫ് പ്ലസ് വിവരവിജ്ഞാന ബോര്‍ ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതുമായ വില്ലേജുകള്‍ മോഡല്‍ ആയും പ്രഖ്യാപിക്കുന്നതാണ്. നിലവില്‍ സംസ്ഥാനത്തെ 1509 വില്ലേജുകളില്‍ 1184 വില്ലേജുകള്‍ ഒ.ഡി.എഫ് പ്ലസ് വില്ലേജുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 420 എണ്ണം ആസ്പിരിങ് വില്ലേജുകളായും, 44 എണ്ണം റൈസിംഗ് വില്ലേജുകളായും, 720 എണ്ണം മോഡല്‍ വില്ലേജുകളുമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

    2023 ഡിസംബറിന് മുമ്പായി രാജ്യത്തെ ഏറ്റവും കൂടുതല്‍ മോഡല്‍ വില്ലേജുകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നുവരുന്നത്.  മാലിന്യം മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഇതിനുള്ള പദ്ധതികള്‍ കൂടി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് എല്ലാ പഞ്ചായത്തുകള്‍ക്കും നല്‍കിയിട്ടുണ്ട്.  ഇതിന്റെ പുരോഗതി എല്ലാ മാസവും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!