മണ്ണാര്‍ക്കാട്: പ്രവാസി മലയാളികളുടെ റവന്യൂ-സര്‍വെ പ്രശ്‌നങ്ങള്‍ പരിഹരിക്കു ന്നതിനായി റവന്യു വകുപ്പിന്റെ പ്രവാസി മിത്രം പോര്‍ട്ടലും പ്രവാസി സെല്ലും പ്രവര്‍ത്തനസജ്ജമായി. പ്രവാസികള്‍ക്ക് റവന്യു സര്‍വെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കാനും അപേക്ഷകളുടെ നില വിലെ സ്ഥിതി യഥാസമയം അറിയാനും പ്രവാസി മിത്രം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉപ യോഗിക്കാം. വസ്തു സംബന്ധമായ പോക്കുവരവ്, വിവിധ രേഖകള്‍, മക്കളുടെ ഉന്നത പഠനത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ നല്‍കിയ അപേക്ഷകളുടെ തുടര്‍ നടപടികളും ഇതുവഴി അറിയാം.പോര്‍ട്ടലിലൂടെ ലഭിക്കുന്ന പരാതികളും അപേക്ഷകളും പരിശോധിക്കാന്‍ കളക്ടറേറ്റുകളില്‍ ഡെപ്യൂട്ടി കളക്ടറുടെയും ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഓഫീസി ല്‍ അസിസ്റ്റന്റ് കമ്മീഷണറുടെയും നേതൃത്വത്തിലാണ് പ്രവാസി സെല്‍ പ്രവര്‍ത്തിക്കു ന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
http://pravasimithram.kerala.gov.in ലെ ക്രിയേറ്റ് ആന്‍ അക്കൗണ്ട് ഓപ്ഷന്‍ ഉപയോഗിച്ച് യൂസ ര്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ഇ-മെയില്‍ ഐഡിയിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. റവന്യു/ സര്‍വ്വേ സംബന്ധമായ പരാതി ഓപ്ഷനുകളില്‍ അനുയോജ്യ മായത് തെരഞ്ഞെടുക്കുക. മുന്‍പ് നല്‍കിയ പരാതി സംബന്ധിച്ച വിവരങ്ങള്‍ ( പരാതി നല്‍കിയ ഓഫീസ്, ഫയല്‍ നമ്പര്‍, പരാതി വിഷയം) നല്‍കുക. പരാതിയുമായി ബന്ധ പ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ ഓപ്ഷനുണ്ട്. ഒന്നില്‍ കൂടുതല്‍ രേഖകളുണ്ടെങ്കില്‍ ഒറ്റ ഫയലാക്കിയതിനു ശേഷം പിഡിഎഫ് ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യുക. ഫയല്‍ സൈസ് ഒരു എംബിയില്‍ കവിയരുത്. പരാതി സമര്‍പ്പിച്ചതിന് ശേഷം പരാതിയുടെ സ്റ്റാറ്റസ് പ്രവാസി മിത്രം പോര്‍ട്ടലിലൂടെ പരിശോധിക്കാം.