മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കൊമ്പം വളവിന് സമീപ മുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.തച്ചനാട്ടുകര കുണ്ടൂര്‍കുന്ന് കാരാട് ആറാട്ടുതൊടി വീട്ടില്‍ പരേതനായ വെളുത്തിരയുടെ മകന് രാജീവ് (34) ആണ് മരിച്ചത്.ബൈക്ക് ഓടിച്ചിരുന്ന പ്രിയ നിവാസില്‍ പരേതനായ രാമകൃഷ്ണന്റെ മകന് പ്രിയന് (44)ന് കാര്യമായ പരിക്കുകളില്ല.ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.പോത്തോഴിക്കാവ് പൂരം കണ്ട് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.കൊമ്പത്ത് വെച്ച് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറില്‍ ഇടിക്കാ തിരിക്കുന്നതിനായി ബൈക്ക് വെട്ടിച്ചു.ഇതോടെ പാതയുടെ അരുകിലേക്ക് ഇറങ്ങിയ പ്പോള്‍ ബൈക്കിന്റെ പിന്നിലിരുന്ന രാജീവ് തെറിച്ച് റോഡിലേക്ക് വീഴുകയായിരു ന്നു.നിയന്ത്രണം തെറ്റിയ ബൈക്ക് പാതയോരത്തെ ഇരുമ്പ് തടവേലിയിലിടിക്കുകയും ചെയ്തു.തലയ്ക്ക് പരിക്കേറ്റ രാജീവിനെ നാട്ടുകാര്‍ ചേര്‍ന്ന് വട്ടമ്പലം മദര്‍കെയര്‍ ആശു പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വെല്‍ഡിംഗ് തൊഴി ലാളിയാണ് മരിച്ച രാജീവ്.അമ്മ: വെള്ളക്കി. ഭാര്യ: മഞ്ജു. മകള്‍: ആത്മിക (രണ്ടര വയസ്).