കല്ലടിക്കോട് : തുപ്പനാട് ചെറുള്ളി തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ കമ്മിറ്റി സംഘടിപ്പി ക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ത്രിദിന ഇസ്‌ലാമിക കഥാപ്രസംഗവും മെയ് 19,20,21 തിയതികളില്‍ മദ്‌റസ അങ്കണത്തില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് എഴു മണിക്ക് തുപ്പനാട് മഹല്ല് ഖത്തീബ് പി.വൈ.ഇബ്‌റാഹീം അന്‍വരി പഴയന്നൂര്‍ ഉദ്ഘാടനം ചെയ്യും. കാഥികന്‍ കെ.എസ്.മൗലവി വിഷയാവതരണം നടത്തു.പിന്നണി ഗായകന്‍ ശിഹാബ് നെല്ലായ, സ്വദര്‍ മുഅല്ലിം സി എച്ച് അബ്ദുല്‍ ലത്തീഫ് ഫൈസി കോണിക്കഴി, കരിമ്പ മഹല്ല് ഖാസി സി കെ മുഹമ്മദ് കുട്ടി ഫൈസി ചളിര്‍ക്കാട്, കോണിക്കഴി മഹല്ല് ഖത്തീ ബ് നിസാര്‍ ഫൈസി കാഞ്ഞിരപ്പുഴ, ഇടക്കുറുശ്ശി മഹല്ല് ഖത്തീബ് ശറഫുദ്ദീന്‍ അസ്ലമി പുല്ലശ്ശേരി, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ജബ്ബാര്‍ നീലത്ത്, കണ്‍വീനര്‍ കെ എ. ഷക്കീര്‍ ഫൈസി തുപ്പനാട്, മദ്റസ പ്രസിഡന്റ് കെ യു ജമാല്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി എം കെ ഷമീര്‍ , ട്രഷറര്‍ എം എം അബ്ദുല്‍ ഹക്കീം, തുപ്പനാട് മഹല്ല് പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ , ജനറല്‍ സെക്രട്ടറി ഹുസൈന്‍ പള്ളിയാലില്‍, മദ്റസ അദ്ധ്യാപകരായ എന്‍ എ അബ്ദുല്‍ സലീം ഫൈസി കോണിക്കഴി, വി എസ് നിസാര്‍ ഫൈസി വെട്ടം, ബഷീര്‍ മുസ്ലിയാര്‍ പുറ്റാണിക്കാട്, ഷമീര്‍ ഫൈസി മൈലംപുള്ളി, സ്വാലിഹ് റഹീമി കോണിക്കഴി, ബഷീര്‍ മുസ്ലിയാര്‍ വിയ്യക്കുറുശ്ശി എന്നിവര്‍ സംബന്ധിക്കും.
