മണ്ണാര്‍ക്കാട്: പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് ജനറല്‍ സെക്രട്ടറിയായി മാതൃഭൂമി മണ്ണാര്‍ക്കാട് ലേഖകന്‍ സി.അനില്‍കുമാറിനെ തെരഞ്ഞെടുത്തു.യോഗത്തില്‍ പ്രസിഡന്റ് സി.എം സബീറലി അധ്യക്ഷനായി.ട്രഷറര്‍ ഇ.എം അഷ്‌റഫ് കണക്ക് അവതരിപ്പിച്ചു.

പ്രസ് ക്ലബ്ബില്‍ പുതുതായി അംഗത്വമെടുത്ത സി അനില്‍കുമാര്‍,കേരള കൗമുദി മണ്ണാ ര്‍ക്കാട് ലേഖകന്‍ കൃഷ്ണദാസ് കൃപ,സുപ്രഭാതം ദിനപത്രം മണ്ണാര്‍ക്കാട് ലേഖകനായി ചുമതലയേറ്റ സജീവ് പി മാത്തൂര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.അംഗങ്ങളായ വി.കെ അജയന്‍,ഹംസ കാവുണ്ട,അബ്ദുറഹ്മാന്‍,സുബ്രഹ്മണ്യന്‍ കാഞ്ഞിരപ്പുഴ,അബ്ദുല്‍ ഹാദി അറയ്ക്കല്‍,കെ.പി അഷ്‌റഫ്,അമീന്‍ മണ്ണാര്‍ക്കാട്,വി.നിസാര്‍,സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു.ജോയിന്റ് സെക്രട്ടറി ഡി.മധു സ്വാഗതവും വൈസ് പ്രസി ഡന്റ് എ.രാജേഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സി എം സബീറലി (പ്രസിഡന്റ്),എ.രാജേഷ് (വൈസ് പ്രസിഡന്റ്), സി.അനില്‍കുമാര്‍ (ജനറല്‍ സെക്രട്ടറി),ഡി.മധു (ജോയിന്റ് സെക്രട്ടറി),വി.കെ അജയ ന്‍,സജീവ് പി മാത്തൂര്‍,അബ്ദുല്‍ ഹാദി അറയ്ക്കല്‍,വി നിസാര്‍,കെ പി അഷ്‌റഫ് (എക്‌ സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!