തച്ചനാട്ടുകര:ഗ്രാമ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ഹരിതകര്‍മ്മസേനക്ക് വാഹനം കൈമാറി. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടു ത്തി അഞ്ച്‌ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ വാഹനത്തിന്റെ താക്കോല്‍ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീംനിര്‍വ്വഹിച്ചു.യോഗത്തില്‍ വൈസ് പ്രസിഡ ണ്ട് ബീന മുരളി അദ്ധ്യക്ഷയായി.ഗ്രാമപഞ്ചായത്തംഗങ്ങളായ സി പി സുബൈര്‍, പി മന്‍സൂറലി,ആറ്റബീവി,പി രാധാകൃഷ്ണന്‍,സി പി ജയ,പി എം ബിന്ദു,ഇ എം നവാസ്,പി ടി സഫിയ,ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി പ്രശാന്ത്കുമാര്‍ ഹരിതകര്‍മ്മ സേന കോ-ഓര്‍ഡിനേറ്റര്‍ അര്‍ഷിത,ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.