പാലക്കാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള അട്ടപ്പാടി,പാലക്കാട് ഏരിയ കളിലെ താത്ക്കാലിക ജീവനക്കാരുടെ നിയമനങ്ങളില്‍ എസ്.ടി വിഭാഗക്കാരെ ഉള്‍പ്പെ ടുത്തണമെന്നും അവരില്ലാത്ത പക്ഷം എസ്.സി വിഭാഗക്കാരെ നിയമിക്കാമെന്നും കെ. ശാന്തകുമാരി എം.എല്‍.എ.ജില്ലയിലെ എസ്.സി.പി/ടി.എസ്.പി പദ്ധതികളുടെ പ്രവര്‍ത്ത നങ്ങള്‍ വിലയിരുത്തുന്നതിനുമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാ ണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ പുതിയ പദ്ധതികള്‍ക്ക് തുക വരുന്ന മുറയ്ക്ക് അംഗീകാരം നല്‍കാനും അം ഗീകരിച്ചവ ഉടനടി നടപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. മന്ദഗ തിയിലായ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കും. നിര്‍മിതി കേന്ദ്രം ഏറ്റെടുത്തിരിക്കുന്ന അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റലുകളുടെ നവീകരണവു മായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മെയ് 30 നകം പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാ നിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയായി.പി.പി. സുമോദ് എം. എല്‍.എ, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.