പാലക്കാട്: ജനങ്ങള്‍ക്ക് ഏറെ താത്പര്യമുള്ള ജയ അരി പാലക്കാട് ജില്ലയില്‍ ഒട്ടാകെ കൃഷി ചെയ്യുക ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് ജയ നെല്‍വിത്തും സാങ്കേതിക സഹായങ്ങളും നല്‍കുന്നതിന് കൃഷിവകുപ്പും സപ്ലൈക്കോയും മുന്‍കൈയെടുക്കുന്നതിനും ഈ വിഷ യത്തില്‍ നയപരമായ തീരുമാനമുണ്ടാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കാ നും തീരുമാനമായി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യക്ഷ തയില്‍ ചേര്‍ന്ന പാലക്കാട് താലൂക്ക് വികസനസമിതി യോഗത്തിലാണ് തീരുമാനം. കഴി ഞ്ഞ യോഗത്തിലെ യോഗ നടപടികുറിപ്പ് അവലോകനം ചെയ്തു. യോഗത്തില്‍ ഭൂരേഖ തഹസില്‍ദാര്‍ വി.സുധാകരന്‍,പാലക്കാട് തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, ജനപ്രതി നിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, മറ്റുവകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.