മണ്ണാര്‍ക്കാട്: കിണറപകടങ്ങളില്‍ നിന്നും ഒട്ടേറെ പേരെ ജീവിതത്തിലേക്ക് തിരികെ കയറ്റിയ കരിമ്പയിലെ വെണ്ണടി വീട്ടില്‍ ഷമീര്‍ (40) ആയാസരഹിതമായി ആളുകള്‍ക്ക് കിണറിലേക്ക് ഇറങ്ങാന്‍ ഒരു പുതിയ കൊളുത്ത് നിര്‍മിച്ചിരിക്കുകയാണ്. ‘കരിമ്പ കൊ ളുത്ത്’ എന്നാണ് സ്വയംസുരക്ഷയുടെ ഈ കൊളുത്തിന് ഷമീറിട്ട പേര്. മരംമുറി ക്കല്‍ തൊഴിലാളിയായ ഷമീറിന്റെ മൂന്ന് വര്‍ഷക്കാലത്തോളം നീണ്ട പരീക്ഷണ ശ്രമങ്ങളാ ണ് ഇപ്പോള്‍ വിജയത്തിലേക്കിറങ്ങിയത്.
കാണാന്‍ വളരെ ലളിതമാണ് കരിമ്പ കൊളുത്ത്.ഒരു സ്നാപ്പ് ഹുക്കിന്റെ നടുവില്‍ ചെറി യ ഇരുമ്പ് കമ്പി തുറന്ന് വരാത്ത വിധം വെല്‍ഡ് ചെയ്ത് പിടിപ്പിച്ചിരിക്കുകയാണ്. മലകയ റാന്‍ ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കുന്ന ഡിസെന്റര്‍, കാരബൈനര്‍ എന്നിവയോട് സാദൃശ്യമുള്ള കരിമ്പ കൊളുത്ത് നിര്‍മിക്കാന്‍ നിര്‍മിക്കാന്‍ 150 രൂപയോളമേ ചിലവ് വരൂ.മാത്രമല്ല ഏത് കയറിലും ഈ കൊളുത്ത് ഉപയോഗിക്കാനും കഴിയും.
കരിമ്പ കൊളുത്തും മറ്റൊരു കൊളുത്തും രണ്ട് വലിയ കയറും ഒരു ചെറിയ കയറുമു ണ്ടെങ്കില്‍ എത്ര ആഴത്തിലുള്ള കിണറിലേക്കും എളുപ്പത്തില്‍ ഇറങ്ങാന്‍ കഴിയും. ചെറിയ കയര്‍ കിണറിലേക്ക് ഇറങ്ങും മുമ്പ് കാലുകള്‍ക്കിടിയിലൂടെ ബൈല്‍റ്റ് മാ തൃകയില്‍ അരയില്‍ ബന്ധിപ്പിക്കണം.ബലമുള്ള രണ്ട് കയറുകള്‍ കിണറിന് സമീപ ത്തെ മരത്തില്‍ കെട്ടിയ ശേഷം കയറുകളുടെ അറ്റം കിണറിലേക്ക് ഇടണം.ഒന്ന് ഇറ ങ്ങാനും മറ്റൊന്ന് കയറാനും.ഒരു കയറിന്റെ ചെറിയ ഭാഗം മടക്കിയശേഷം കരിമ്പ കൊളുത്തിലൂടെ പുറത്തേക്ക് എടുക്കണം.ഇത് മറ്റൊരു ഹുക്കിലൂടെയിട്ട് അരയിലെ ബെല്‍റ്റുമായി ബന്ധിപ്പിച്ച ശേഷം കിണറിലേക്ക് ഊര്‍ന്നിറങ്ങാം.രണ്ട് വിരലുകള്‍ ഉപയോഗിച്ച് ഈ കയറിനെ സ്വയം നിയന്ത്രിച്ച് സുഖകരമായി ആഴത്തിലേക്ക് ഇറ ങ്ങാം.കയറിന്റെ കുറച്ച് ഭാഗം തുറക്കാന്‍ കഴിയുന്ന കൊളുത്തില്‍ ലേക്ക് ചെയ്ത് തൂങ്ങി നില്‍ക്കാനും സാധിക്കും.കിണറില്‍ നിന്നും തിരികെ കയറുമ്പോള്‍ മാത്രം മുകളില്‍ നിന്നും ഒരാള്‍ കയറില്‍ പിടിച്ച് സഹായിച്ചാല്‍ മതി.
കിണര്‍ പണിക്കാര്‍,മരം മുറിക്കുന്നവര്‍,പെയിന്റര്‍മാര്‍,വെല്‍ഡര്‍മാര്‍ എന്നിവര്‍ക്കെ ല്ലാം ഊര്‍ന്നിറങ്ങി തൂങ്ങി നിന്ന് ജോലി ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ കരിമ്പ കൊളുത്ത് ഉപയോഗപ്രദമായിരിക്കുമെന്ന് ഷമീര്‍ പറഞ്ഞു.ഈ കൊളുത്തിപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.കരിമ്പ കൊളുത്തിനെ കുറിച്ച് അറിയാന്‍ കേരളത്തിന്റെ നാനാ ദിക്കുകളില്‍ നിന്നുള്ള കിണര്‍ പണിക്കാരും മരം മുറിക്കുന്ന തൊഴിലാളികളും ഇപ്പോള്‍ ഷമീറിനെ തേടിയെത്തുകയാണ്.ഫോണ്‍: 97444 87660.