കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോട് ചുങ്കത്ത് ബൈക്കും കെഎസ്ആര്‍ടിസി ബസും തമ്മിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കടമ്പഴി പ്പുറം പുലാപ്പറ്റ ഉമ്മനഴി ചേലഞ്ചേരി പരേതനായ മാനുവിന്റെ മകന്‍ സുബ്രഹ്മണ്യന്‍ (പുത്തുമാന്‍ -36) ആണ് മരിച്ചത്.ഞായറാഴ്ച പുലര്‍ച്ചെ 12.30ഓടെയായിരുന്നു അപകടം. പാലക്കാട് നിന്നും ഉമ്മനഴിയിലെ വീട്ടിലേക്ക് ഭാര്യസഹോദരന്‍ ഷിജിത്തുമൊത്ത് ബൈക്കില്‍ വരികയായിരുന്നു.മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ തട്ടിയായിരുന്നു അപകടം.പരിക്കേറ്റ സുബ്രഹ്മണ്യനെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല.ഒപ്പമുണ്ടായിരുന്ന ഷിജിത്തിന് കാര്യമായ പരിക്കില്ലെന്നാണ് വിവരം.സുബ്രഹ്മണ്യന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മാ ര്‍ട്ടം നടത്തി.സംസ്‌കാരം ഇന്ന് തിരുവില്വാമല ഐവര്‍മഠത്തില്‍. അമ്മ:പാറു.ഭാര്യ: ഷൈനി.മക്കള്‍: അമല്‍നാഥ് (4),അതുല്‍നാഥ്.