മണ്ണാര്‍ക്കാട്: നിര്‍മാണ മേഖലയിലെ സ്തംഭനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം അങ്കംകാപ്പില്‍ സൈദലവി ഉദ്ഘാടനം ചെ യ്തു.മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിന്റ് സദഖത്തുള്ള പടലത്ത് അധ്യക്ഷനായി.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ അബ്ദുറഹ്മാന്‍,ഷൗക്കത്തലി കുളപ്പാടം,ജില്ലാ സെ ക്രട്ടറി സണ്ണി,ജില്ലാ പഞ്ചായത്ത് മെമ്പര്‍ മൊയ്ദീന്‍കുട്ടി,എന്‍എല്‍സി സംസ്ഥാന സെ ക്രട്ടറി നാസര്‍ അത്തപ്പാ,ജില്ലാ പ്രസിഡന്റ് പി സി ഹൈദരലി,എന്‍വൈസി സംസ്ഥാന സെക്രട്ടറി നാസര്‍,ജില്ലാ പ്രസിഡന്റ് സിദ്ധീക്ക്,എന്‍എസ് സി ജില്ലാ പ്രസിഡന്റ് പി സി ഇബ്രാഹിം ബാദുഷ,ഷാജഹാന്‍ ഉമ്മരന്‍,ഉനൈസ് നെച്ചിയോടന്‍,ഹസിന്‍ കോങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.അഷ്‌റഫ് മാസ്റ്റര്‍ സ്വാഗതവും നാസര്‍ തെങ്കര നന്ദിയും പറഞ്ഞു.