പാലക്കാട്: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം മെയ് ആറിന് ശുചീകരിക്കണമെന്നും അനാവശ്യമായി ഫയലുകള്‍ കെട്ടിക്കിടക്കുന്നതും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും ഒഴിവാക്കി മനോഹരമായി ഓഫീസ് അന്തരീക്ഷം മാറ്റാന്‍ എല്ലാവരും ശ്രദ്ധിക്കാനും യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര നിര്‍ദ്ദേശം നല്‍കി. ജില്ലാ ഓഫീസുകള്‍ കൂടാതെ വകുപ്പിന് കീഴില്‍ വരുന്ന സബ് ഓഫീസുകളും ഇത്തരത്തില്‍ ശുചീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീ കരിക്കണം. ഇതൊരു തുടക്കമായി കണ്ട് ഓഫീസും സ്വന്തം പരിസരങ്ങളും തുടര്‍ച്ചയാ യി വൃത്തിയാക്കണമെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.
![](http://unveilnewser.com/wp-content/uploads/2023/04/10x451-3-1050x252.jpg)