മണ്ണാര്‍ക്കാട്: കല്ലടിക്കോട് മ്ലാവ് വേട്ട കേസില്‍ നായാട്ടിനായി ഉപയോഗിച്ച രണ്ട് തോ ക്കുകള്‍ കൂടി വനംവകുപ്പ് കണ്ടെടുത്തു.റിമാന്‍ഡില്‍ കഴിയുന്ന പാലക്കയം കാഞ്ഞി രംപാറ കെ എം സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പില്‍ വീ ട്ടില്‍ നിന്നാണ് തോക്കുകള്‍ കണ്ടെടുത്തത്.ഇതോടെ കേസില്‍ പിടികൂടിയ തോക്കുക ളുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ദിവസമാണ് പ്രതിയെ വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയത്.മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ എന്‍ സുബൈറിന്റെ നേതൃത്വത്തില്‍ വിവരശേഖരണം നടത്തി. ശേഷം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി മനോജിന്റെ നേതൃത്വത്തില്‍ വെള്ളി യാഴ്ചയാണ് തെളിവെടുപ്പ് നടത്തിയത്.അതേ സമയം നായാട്ടിനാവശ്യമായ എണ്‍പതോ ളം തിരകള്‍ കോയമ്പത്തൂര്‍ ഭാഗത്ത് നിന്നും വാങ്ങി കൊണ്ട് വന്നതായി പ്രതി വെളി പ്പെടുത്തിയിട്ടുണ്ട്.ഇവയില്‍ ഇതുവരെയായി 25 തിരകളാണ് കണ്ടെടുക്കാനായിട്ടുള്ളത്. മറ്റ് തിരകള്‍ എന്ത് ചെയ്തുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നു വരു ന്നതായി വനംവകുപ്പ് അറിയിച്ചു.
തെളിവെടുപ്പ് കഴിഞ്ഞ് സന്തോഷിനെ കോടതിയില്‍ ഹാജരാക്കി.ഇക്കഴിഞ്ഞ 16ന് ഇ യാളോടൊപ്പം പിടിയിലായ മറ്റ് പ്രതികളും റിമാന്‍ഡില്‍ കഴിയുകയാണ്. നിയമവിരു ദ്ധമായി സര്‍ക്കാര്‍ വനത്തില്‍ പ്രവേശിച്ച് ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ച് കൊന്നു വെന്നാണ് കേസ്.