മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നതിനാല്‍ വൃദ്ധസദനങ്ങള്‍ ഉള്‍പ്പെടെ കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീ ണാ ജോര്‍ജ്. ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ കെയര്‍ ഹോമിലുള്ള എല്ലാവരേയും പരി ശോധിക്കണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യേ ഗസ്ഥരു ടെയും ജില്ലാ കളക്ടര്‍മാരുടേയും യോഗത്തില്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതി വില യിരുത്തി.ആരോഗ്യ വകുപ്പ് സംസ്ഥാനതല, ജില്ലാതല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതി നകം ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികള്‍ ക്ക് പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സയിലുള്ളവര്‍ക്ക് കോവിഡ് ബാധിക്കു മ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നെന്ന പരാതിയുണ്ട്. ജില്ലാ കള ക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചുചേര്‍ത്ത് നിര്‍ദേശം നല്‍കണ മെ ന്നും മന്ത്രി പറഞ്ഞു.എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രികള്‍ കോവിഡും നോണ്‍ കോവിഡും ഒരുപോലെ കൈകാര്യം ചെയ്യണം. എറണാകുളം, തിരു വനന്തപുരം ജില്ലകള്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളും പരി ശോധനകളുടെ എണ്ണം കൂട്ടണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
കോവിഡ് വ്യാപനശേഷി വളരെ കൂടുതലായതിനാല്‍ പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങി യ മറ്റ് രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കിടപ്പ് രോഗികള്‍ വീട്ടിലുള്ളവര്‍ പുറത്ത് പോയി വരുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മാസ്‌ക് ധരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ എന്‍ 95 മാസ്‌ക് ധരിക്കണം. ആശുപത്രിയില്‍ പോകുന്നവര്‍ കൃത്യമായി മാസ്‌ക് ധരിക്കണമെ ന്നും മന്ത്രി വ്യക്തമാക്കി.