തച്ചാനാട്ടുകര: നവീകരിച്ച തൊടുകാപ്പുകുന്ന് ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശകര്‍ ക്കായി തുറന്ന് നല്‍കി.സാഹസികതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും ഒരു പോലെ അവസരമൊരുക്കുന്ന തൊടുകാപ്പ് കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കാഴ്ചകള്‍ ആസ്വദിക്കാനും വിശ്രമിക്കാനും സൗകര്യങ്ങളൊരുക്കിയാണ് കേന്ദ്രം വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയിട്ടുള്ളത്.

മണ്ണാര്‍ക്കാട് വന വികസന ഏജന്‍സിക്ക് കീഴിലാണ് ഇക്കോ ടൂറിസം സെന്റര്‍ പ്രവര്‍ ത്തിക്കുന്നത്.സന്ദര്‍ശകരുടെ സുരക്ഷയ്ക്കായി കേന്ദ്രത്തിന് ചുറ്റും കമ്പിവേലി പുതു തായി നിര്‍മിച്ചു.മയിലാടിപ്പാറ വ്യൂ പോയിന്റില്‍ വരെ വനത്തിലൂടെ സന്ദര്‍ശകര്‍ കടന്ന് പോകുന്ന ഭാഗത്ത് പ്രത്യേക നടപ്പാത നിര്‍മിച്ചു.വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പ്രകൃതി പഠന ക്ലാസ്സുകള്‍,മീറ്റപ്പ് പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നതിന് കേന്ദ്രത്തില്‍ സൗകര്യമുണ്ട്.വന ഉത്പന്നങ്ങള്‍ വാങ്ങാന്‍ വനശ്രീ ഇക്കോ ഷോപ്പും .ക്യാന്റീനും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്.

നവീകരിച്ച വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഉദ്ഘാടനം തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലീം നിര്‍വ്വഹിച്ചു.മണ്ണാര്‍ക്കാട് ഡിഎഫ്ഒ എം കെ സുര്‍ജിത്ത് അധ്യക്ഷനായി.റെയ്ഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍,പഞ്ചായത്ത് അംഗങ്ങളായ പി ടി സഫിയ,ഇഎം നവാസ്,ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസര്‍ സുനില്‍കുമാര്‍,വിഎസ്എസ് പ്രസിഡന്റ് അഷ്‌റഫ്,മുഹമ്മദാലി,അറഞ്ഞിക്കല്‍ ബക്കര്‍,എസ് എഫ് ഒ ഹബ്ബാസ്, ബിഎഫ്ഒ കെ കെ മുഹമ്മദ് സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.വിവരങ്ങള്‍ക്ക് 8547602339 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!