മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ സാന്ത്വനം മണ്ണാര്‍ക്കാട് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സെസൈറ്റി നിര്‍മ്മിച്ച സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി. മണ്ണാര്‍ക്കാട് ചന്തപ്പടി പ്രദേശത്ത് താമ സിക്കുന്ന വൃദ്ധയായ കോലാനി നജ്മുന്നീസക്കും കാഴ്ച പരിമിതിയുള്ള മകള്‍ക്കുമുള്ള വീടാണ് നിര്‍മിച്ചു നല്‍കിയത്.സുമനസ്സുകളില്‍ നിന്നും സ്വരൂപിച്ച് എട്ടര ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച സ്‌നേഹഭവനത്തിന്റ താക്കോല്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം. എല്‍.എ കൈമാറി. സാന്ത്വനം ചെയര്‍മാനും മഹല്ല് ഖാസിയുമായ ടി.ടി ഉസ്മാന്‍ ഫൈസി അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരുന്നു. സാന്ത്വനം ഭാരവാഹികളും കൗണ്‍സിലറുമായ സി. ഷഫീക്ക് റഹ്മാന്‍, ഹംസ കുറുവണ്ണ, കെ. മന്‍സൂര്‍, ഭാരവാഹികളായ റഷീദ് കുറുവണ്ണ, അബ്ദുള്ള എ.വി.ടി, മജീദ് പാലൂര്‍, സലാം കരിമ്പന, സക്കീര്‍ മുല്ലക്കല്‍, സമദ് പൂവ്വക്കോടന്‍, പ്രവര്‍ത്തക സമിതി അംഗ ങ്ങളായനാസര്‍ പാതാക്കര, ഹസ്സന്‍ തങ്ങള്‍, ഹംസ, മന്‍സൂര്‍ ആനോടന്‍, റഫീക്ക് കരിമ്പ ന, അസീസ് മേക്രക്കുന്നന്‍, സാലിഹ് ടി.കെ, മൊയ്തുട്ടി ടി.പി, നിഷാദ് യു.പി സംബന്ധി ച്ചു.കണ്‍വീനര്‍ മുനീര്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുറഹ്മാന്‍ കെ.പി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!