പാലക്കാട് : ഏപ്രില്‍ 11 ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുഴഞ്ഞുവീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. ഏകദേശം 50-60 പ്രായം തോന്നിക്കും. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍: എസ്.എച്ച്.ഒ ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷന്‍: 9497987146, പോലീസ് സ്റ്റേഷന്‍: 0491-2537368. ഇ-മെയില്‍-shotownnspspkd.pol@kerala.gov.in