മണ്ണാര്‍ക്കാട്: വിഷു -റംസാന്‍ ആഘോഷങ്ങളുടെ ഭാഗമായി അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ എല്ലാ ബ്രാഞ്ചുകളിലും ഭക്ഷ്യധാന്യ കിറ്റുകളുടെ വിത രണവും മണ്ണാര്‍ക്കാട് നഗരസഭയിലെ പാവപ്പെട്ട ആളുകള്‍ക്ക് സൊസൈറ്റി നല്‍കുന്ന ക്ഷേമ പെന്‍ഷനുകളുടെ വിതരണവും വെള്ളിയാഴ്ച രാവിലെ 10 ന് നടക്കുമെന്ന് യുജി എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു.മികച്ച കമ്പനികളുടെ പടക്കങ്ങള്‍ അടങ്ങിയ ഗിഫ്റ്റ് ബോക്‌സുകള്‍ ഓഹരി ഉടമ കള്‍ക്ക് നല്‍കും.മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഗിഫ്റ്റ് ബോക്‌സ് ലഭ്യമാകുക. വിഷുകൈനീട്ടം ഒരുക്കുന്നതിനുള്ള പുതിയ കറന്‍സികളും, നാണയങ്ങളും എല്ലാ ബ്രാ ഞ്ചുകളിലും വ്യാഴം, വെള്ളിദിവസങ്ങളില്‍ ലഭ്യമാകും.ഇന്ന് മുതല്‍ 20-ാംതീയതിവരെ പുതിയ നിക്ഷേപം നടത്തുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ ഗിഫ്റ്റുകള്‍ നല്‍കുമെന്നും അജിത്ത് പാലാട്ട് അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ അസി. മാനേജര്‍ അഭിലാഷ് പാലാട്ട്,പി.ആര്‍.ഒ. ശ്യാംകുമാര്‍,ബി.ഡി.എം. ശാസ്ത പ്രസാദ്,ഷബീര്‍ അലി എന്നിവരും പങ്കെടുത്തു.