മണ്ണാര്‍ക്കാട് : റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വനസൗഹൃദ സദസില്‍ 64 അപേ ക്ഷകള്‍ ലഭിച്ചു.വന്യജീവികളുടെ ആക്രമണംമൂലം മരണം, പരുക്ക്, കൃഷിനാശം എന്നി വ സംഭവിച്ച 26 പേര്‍ക്ക് 19.52 ലക്ഷം രൂപ നഷ്ടപരിഹാരവും എട്ട് പേര്‍ക്ക് വനാതിര്‍ത്തി യിലുള്ള സ്വകാര്യ സ്ഥലങ്ങള്‍ക്കുള്ള നിരാക്ഷേപ പത്രവും മന്ത്രി എ.കെ ശശീന്ദ്രന്‍ വി തരണം ചെയ്തു. വനവകാശ നിയമം വികസന അവകാശ വിതരണം ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍ക്ക് നല്‍കി. വന സംരക്ഷണ സമിതികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം വാദ്ധ്യാര്‍ചള്ള അങ്കണവാടി കെട്ടിടം, വേലന്‍ഞ്ചേരി അങ്കണവാടി കെട്ടിട ത്തിന്റെ അറ്റകുറ്റപ്പണി നടത്തിയതിനും നടുപ്പതി ആദിവാസി കോളനിയില്‍ അനര്‍ട്ട് മുഖേന സൗരോര്‍ജ്ജവത്ക്കരണം നടത്തിയതിനും വിതരണം ചെയ്തു. 8.71 ലക്ഷം രൂപയാ ണ് വിതരണം ചെയ്തത്. വനസൗഹൃദ സദസിന് മുന്നോടിയായി നടന്ന വന സൗഹൃദ ചര്‍ ച്ചയില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ വിവിധ പ്രശ്നങ്ങളും അഭിപ്രായങ്ങളും ഉന്നയിച്ചു. മുന്‍ഗണന നല്‍കേണ്ട വിഷയങ്ങളില്‍ 15 ദിവസത്തിനകം തീരുമാനം അറി യിക്കും. 30 ദിവസത്തിനുള്ളില്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ എന്ത് പരിഹാരം സാധ്യമാവും എന്ന് പരിശോധിച്ച് വേണ്ട തീരുമാനം നല്‍കുമെന്നും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് രവീന്ദ്രന്‍ മറുപടി നല്‍കി.പരിപാടി യില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ദ്രുതകര്‍മ്മ സേന യ്ക്കുള്ള വാഹനം കൈമാറല്‍ ചടങ്ങും നടന്നു.