മണ്ണാര്‍ക്കാട്: വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മേഖലയില്‍ 2023-24 വര്‍ഷത്തില്‍ 72 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. 14 കി.മീ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍ മ്മിക്കും.മുക്കാലി സൈലന്റ് വാലി റോഡ് നിര്‍മ്മാണത്തിന് 11.5 കോടി രൂപ അനുവദി ക്കും. മൂന്ന് വന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തിനായി തുക അനുവദിക്കും. എട്ട് പേര്‍ക്ക് വനം വകുപ്പിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ക്കും തുടക്കമിട്ടു. നഷ്ടപരിഹാരം അനുവദിക്കുന്നതിന് വേണ്ടി മണ്ണാര്‍ക്കാട് മലമ്പുഴ മേഖലകളില്‍ 1.63 കോടി രൂപ നീക്കിവെച്ചു. ആകെ 3.64 കോടി രൂപയാണ് ഈ വര്‍ഷം നഷ്ടപരിഹാരമായി നല്‍കുക. 401 മരം മുറിക്കാനുള്ള അപേക്ഷകളില്‍ 305 എണ്ണം തീര്‍പ്പാക്കി. റോഡ് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ലഭിച്ച 82 അപേക്ഷകളില്‍ 72 എണ്ണം തീര്‍പ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.