മണ്ണാര്‍ക്കാട്: അരിക്കൊമ്പനെ പാലക്കാട് എത്തിക്കുന്നതില്‍ പറമ്പിക്കുളത്തുകാര്‍ ക്കുള്ള വികാരം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. സര്‍ക്കാര്‍ ജനങ്ങ ള്‍ക്ക് ഒപ്പമാണ്. സര്‍ക്കാറിന്റെ നിലപാട് കോടതി അംഗീകരിക്കുമെന്നാണ് കരുതുന്ന ത്.വന്യജീവി ആക്രമണത്തിലെ കൃഷിനാശം നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാനുള്ള ആലോചനയിലാണ്.വനം വകുപ്പിന്റെ പ്രവര്‍ ത്തനം ജനകീയമായിരിക്കും.ഇതിന്റെ ഭാഗമായി വനാതിര്‍ത്തിയില്‍ താമസിക്കുന്ന 500 പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി സ്പെഷ്യല്‍ റിക്രൂട്ട്മെ ന്റിലൂടെ ജോലി നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഇതില്‍ 60 പേര്‍ പാലക്കാട് ജില്ലയില്‍ നിന്നാണ്. ഇതില്‍ 20 പേര്‍ മണ്ണാര്‍ക്കാട് നിന്നാണെന്നും മന്ത്രി പറഞ്ഞു.