മണ്ണാര്‍ക്കാട്: വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം കാലാവ സ്ഥാവ്യതിയാനമാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍.മണ്ണാര്‍ക്കാട് റൂറല്‍ സര്‍ വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വനസൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ശല്ല്യവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായി ഉന്നയിച്ച വിഷ യങ്ങളില്‍ 30 ദിവസത്തിനകം എന്ത് ചെയ്യും എന്നത് സംബന്ധിച്ച് വിഷയം ഉന്നയിച്ച ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരെയും വനംവന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസിനെയും അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രയാസമുള്ളത് 30 ദിവസത്തി നകം അല്ലാത്ത വിഷയങ്ങളില്‍ 15 ദിവസത്തിനകത്തുമാണ് മറുപടി നല്‍കേണ്ടത്. വനംവകുപ്പിനെ ജനകീയമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വന സൗഹൃദ സദസുകള്‍ സംഘടിപ്പിക്കുന്നത്. കാടിനെ കാക്കുക നാടിനെ കേള്‍ക്കുക എന്നതാണ് നയം. ഇത് ജനങ്ങളില്‍ എത്തിക്കാനാണ് വനസദസിലൂടെ ശ്രമിക്കുന്നത്. കേരളത്തിലെ മൂന്നിലൊന്ന് ജനങ്ങളെ വനസദസിലൂടെ കേള്‍ക്കുന്നുണ്ട്. കാടിനെയും മനുഷ്യരെയും ഒന്നുപോലെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. വനവും വന്യജീവികളെയും സംരക്ഷിക്കുന്നത് ആത്യന്തികമായി മനുഷ്യരാശിക്ക് വേണ്ടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. വനാവകാശ നിയമപ്രകാരം ഉള്ള കൈ വശാവകാശ രേഖകള്‍ 20 പേര്‍ക്ക് കൈമാറി. ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ട ര്‍ എന്‍. ബാലസുബ്രഹ്മണ്യം ജില്ലാ കലക്ടറുടെ സന്ദേശം അറിയിച്ചു. മണ്ണാര്‍ക്കാട് നഗരസ ഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ, അഗളി, അല നല്ലൂര്‍, കോട്ടോപാടം, പുതൂര്‍, ഷോളയൂര്‍, തെങ്കര, അകത്തേത്തറ, മലമ്പുഴ, മുണ്ടൂര്‍, പുതുപ്പരിയാരം, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയനന്ദന്‍, ഉത്തര മേഖല വന്യജീവിഭാഗം ചീഫ് കണ്‍സര്‍വേറ്റര്‍ പി. മുഹമ്മദ് ഷബാബ് രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.