കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ വടശ്ശേരിപ്പുറം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചതിന് ഭരണാനുമതി ലഭിച്ച് ഉത്തരവായ തായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.കോട്ടോപ്പാടം പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്‌കൂളായ വടശ്ശേരിപ്പുറം ഷെയ്ഖ് അഹമ്മദ് ഹാജി മെമ്മോറിയല്‍ ഹൈ സ്‌കൂളി ന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ തുക അനുവദിച്ചത് ഏറെ ഗുണപ്രദമാ കും.

ഷെയ്ഖ് അഹമ്മദ് ഹാജിയുടെ മൗലാന കുടുംബമാണ് വടശ്ശേരിപ്പുറത്ത് വിദ്യാലയത്തി ന് നാന്ദി കുറിച്ചത്.ഇവരാണ് വിദ്യാലയത്തിനായിസ്ഥലം വിട്ട്ു നല്‍കിയത്.1973ല്‍ പ്രൈ മറി വിദ്യാലയമായി പ്രവര്‍ത്തനം തുടങ്ങി.1990-91കാലഘട്ടത്തില്‍ യുപി സ്‌കൂളായി. 2011-12 കാലഘട്ടത്തില്‍ ആര്‍എംഎസ്എ പദ്ധതിയിലാണ് ഹൈസ്‌കൂളായി ഉയര്‍ത്ത പ്പെട്ടത്.പിടിഎയുടെ നേതൃത്വത്തിലുള്ള പ്രീ പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള ക്ലാസ്സുകളിലായി അഞ്ഞുറോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.ആറ് ബ്ലോ ക്കുകളിലായണ് ക്ലാസ്സുകളുള്ളത്.ഇപ്പോഴത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എംപി ആയിരുന്ന കാലത്ത് അനുവദിച്ചതും എന്‍ ഷംസുദ്ദീന്‍ എംഎഎയുടെ ഫണ്ട് വിനിയോഗിച്ചും കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.എല്‍പി യുപി കെട്ടിടങ്ങള്‍ ഇപ്പോ ഴും ഓട് മേഞ്ഞ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.കാലപ്പഴക്കമുള്ള ഈ കെട്ടിടങ്ങള്‍ സമീപകാലത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നതാണ്.

നിലവില്‍ കെട്ടിടങ്ങളുടെ അപര്യാപ്തത ഈ വിദ്യാലയം നേരിടുന്നുണ്ട്.ധാരാളം അഡ്മിഷ ന്‍ വരുന്നുണ്ടെങ്കിലും ഇത്തരം അപര്യാപ്തത കാരണം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാകാത്ത സ്ഥിതിയും നിലനില്‍ക്കുന്നു.പുതിയ കെട്ടിടം വരുന്നതോടെ എല്‍പി യുപി ക്ലാസ്സുകള്‍ ഓടിട്ട കെട്ടിടത്തില്‍ നിന്നും മാറ്റാനാകുമെന്നാണ് സ്‌കൂള്‍ അധികൃത രുടെ കണക്കുകൂട്ടല്‍.ഒരേക്കറോളം വരുന്ന സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന് കളിക്കളമായി ഉപയോഗിക്കാന്‍ മൗലാന ചാരിറ്റബിള്‍ ട്രസ്റ്റ് ഒരു ഏക്കറോളം വരുന്ന സ്ഥലം വിട്ട് നല്‍കിയിട്ടുണ്ട്.സ്‌കൂള്‍ അധികൃതരുടേയും എംഎല്‍എയുടെയും ശ്രമഫലമായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തുക ലഭ്യമായത്.ഭരണാനുമതി ലഭിച്ച പ്രവര്‍ത്തി എത്രയും വേഗം പ്രാവര്‍ത്തികമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!