തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ്റ്ററിനോടനുബന്ധിച്ച് മദ്യവില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ്.ഈസ്റ്റര്‍ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് വിറ്റഴിച്ചത്.വില്‍പ്പനയില്‍ ചാലക്കു ടിയാണ് ഒന്നാം സ്ഥാനത്ത്.ചാലക്കുടി ഷോപ്പില്‍ 65.95 ലക്ഷത്തിന്റെ വില്‍പ്പനയുണ്ടാ യി.നെടുമ്പാശ്ശേരിയിലെ ഷോപ്പില്‍ 59.12 ലക്ഷം,ഇരിങ്ങാലക്കുടയില്‍ 58.28 ലക്ഷം. തിരിവമ്പാടിയില്‍ 57.30 ലക്ഷം,കോതമംഗലത്ത് 56.68 ലക്ഷം എന്നിങ്ങനെയാണ് മദ്യ വില്‍പ്പനയുടെ കണക്ക്.കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 73.72 കോടിയുടെ വില്‍ പ്പന ഉണ്ടായിരുന്നു.മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 13.28 കോടി യുടെ വര്‍ധനയുണ്ടായി.സാധാര ദിനങ്ങളില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയിലൂടെ 50-55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.