പാലക്കാട് : ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ 96 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.1,14,000 രൂപ പിഴ ഈടാക്കി.ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉത്പന്ന പാ യ്ക്കറ്റുകള്‍ വില്‍പ്പന നടത്തുക, അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാതെ വ്യാപാരത്തിനായി ഉപയോഗിക്കുക, പായ്ക്കര്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ പായ്ക്ക് ചെയ്ത് വില്‍പന നടത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം വിവിധ സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്. ലീഗല്‍ മെട്രോളജി ജില്ലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ സേവ്യര്‍ പി. ഇഗ്നേഷ്യസ്, ഫ്‌ളൈയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ എ.സി ശശികല, അസിസ്റ്റ ന്റ് കണ്‍ട്രോളര്‍ ബി.സി അലന്‍സ്, ഇന്‍സ്‌പെക്ടര്‍മാരായ പി. മോഹന്‍ദാസ്, വി.ആര്‍ മനോജ്, പി. സൗമ്യ, ഐ.ആര്‍ ജീന, എം. ശ്രീധരന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.