മണ്ണാര്‍ക്കാട് : തെന്നാരി നവോദയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഡിലെ സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിംഗ് നടത്തി.ആശുപത്രിപ്പടി ജംഗ്ഷനിലെ അക്ഷയ സെന്ററില്‍ വെച്ചാണ് കിടപ്പുരോഗികളായ ഗുണഭോക്താക്കള്‍ ഉള്‍പ്പടെയുള്ളവരുടെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്.നഗരസഭാ കൗണ്‍സിലര്‍ കമലാ ക്ഷി,അക്ഷയസെന്ററര്‍ സംരഭക സുജ,നവോദയ ക്ലബ്ബ് ഭാരവാഹികളായ അനൂപ്, രാധാ കൃഷ്ണന്‍,പി കെ സതീഷ്, വി കെ മുരളി,അപ്പു മഞ്ചാടിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.