അലനല്ലൂര്‍: അടുത്ത രണ്ടുമാസത്തിനകം ജില്ലയെ സമ്പൂര്‍ണ ഇ-ജില്ലയായി പ്രഖ്യാപി ക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍.ജില്ലയിലെ അലനല്ലൂര്‍ 1, 3, പയ്യനെടം, നെ ന്മാറ-വല്ലങ്ങി, അയിലൂര്‍, മംഗലം ഡാം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.റവന്യൂ സേവനങ്ങള്‍ തടസമില്ലാതെയും വേഗത്തിലും ലഭിക്കുന്നതിന് ഡിജിറ്റലൈസേഷന്‍ അനിവാര്യമാണ്. റവന്യൂ വകുപ്പി ന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റായ വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടത്താനാണ് പദ്ധതി. നവംബറോടെ പൂര്‍ണമാ യും ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ വകുപ്പായി റവന്യൂ വകുപ്പ് മാറു മെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രോപ്പര്‍ട്ടി കാര്‍ഡ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചനയിലുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാവുന്നതിന് ഒരു കുടുംബത്തിലെ കുറഞ്ഞത് ഒരാളെയെങ്കി ലും റവന്യൂ ഇ സാക്ഷരനാക്കും. കുടുംബശ്രീ, തദ്ദേശ വകുപ്പ്, സ്റ്റുഡന്റ് പോലീസ് കേഡ റ്റ് തുടങ്ങി മുഴുവന്‍ സംവിധാനങ്ങളെയും ഇതിന് പ്രയോജനപ്പെടുത്തും. അര്‍ഹരായ മുഴുവന്‍ ആളുകളെയും കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കുകയാണ് റവന്യൂ വകുപ്പി ന്റെയും സര്‍ക്കാറിന്റെയും നയമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യുന്ന ജില്ലയാണ് പാലക്കാട്. എല്ലാവര്‍ക്കും ഭൂമി നല്‍കുന്നതിന് രൂപീകരിക്കുന്ന പട്ടയ മിഷന്‍ ഏപ്രില്‍ 25 ന് കോട്ടയത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകാന്‍ പദ്ധതി സഹായിക്കു മെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പുരോഗമിക്കുക യാണ്. നാലുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാവും. മറ്റു വകുപ്പുകള്‍ക്കും പദ്ധതികള്‍ക്കും അടിസ്ഥാന രേഖയായി ഇത് മാറും. ഭൂമിയുടെ ക്രയ വിക്രയം സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാവാനും ഡിജിറ്റല്‍ സര്‍വേ സഹാ യിക്കുമെന്നും മന്ത്രി പറഞ്ഞു.

അലനല്ലൂര്‍ 1, 3, പയ്യനെടം സ്മാര്‍ട്ട് വില്ലേജുകളില്‍ നടന്ന പരിപാടികളില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗഫൂര്‍ കോല്‍ക്കളത്തില്‍, മെഹര്‍ബാന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പ്രീത, അജിത്ത്, ബഷീര്‍ തെക്കന്‍, ഷാനവാസ് പടുവമ്പാടന്‍, വി. അബ്ദുല്‍ സലീം, കള്ളി വളപ്പില്‍ ഹംസ, ഷമീര്‍ ബാബു പുത്തന്‍കോട്ട്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. നെന്മാറ-വല്ലങ്ങി, അയിലൂര്‍, മംഗലംഡാം സ്മാര്‍ട്ട് വില്ലേജുകളുടെ ഉദ്ഘാടന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി വിശിഷ്ടാതിഥിയായി. നെന്മാറ-വല്ലങ്ങി, അയിലൂര്‍ എന്നിവിടങ്ങളില്‍ കെ. ബാബു എം.എല്‍.എയും മംഗലം ഡാമില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എയും അധ്യക്ഷത വഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!