മണ്ണാര്‍ക്കാട്: പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി.കുന്തിപ്പുഴയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെ ത്തിയവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് രണ്ട് രൂപ നാണയ തുട്ടുകള്‍ സമാശ്വാസമായി വിത രണം ചെയ്തു.150 നാണയങ്ങള്‍ ഇങ്ങിനെ നല്‍കി.ചിലര്‍ തങ്ങളുടെ പക്കലുള്ള രണ്ട് രൂപ നാണയം സമരക്കാര്‍ക്ക് നല്‍കി പിന്തുണ അറിയിച്ചു.നികുതി വര്‍ധനവിലൂടെ സാധാ രണക്കാരന്റെ പോക്കറ്റടിക്കുന്ന സര്‍ക്കാരായി ഇടതു സര്‍ക്കാര്‍ മാറിയെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി.ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.നിയോജക മണ്ഡ ലം വൈസ് പ്രസിഡണ്ട് ആഷിക്ക് വറോടന്‍,ഹമീദ് അലുങ്ങല്‍,ഹാരിസ് തത്തേങ്ങലം, രാജന്‍ ആമ്പാടത്ത്,സിജാദ് അമ്പലപ്പാറ,നസീഫ് പാലക്കാഴി,ടിജോ പി ജോസ്,നിജോ വര്‍ഗ്ഗീസ്,മണികണ്ഠന്‍,പ്രേംകുമാര്‍ വി.ഡി,കബീര്‍ ചങ്ങലീരി,ഗംഗാധരന്‍ ചേറുംകുളം, സഹീല്‍ തെങ്കര,റഫീഖ് കരിമ്പനക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.