തച്ചനാട്ടുകര: ഗതാഗതത്തിന് നല്ലൊരു റോഡിനായുള്ള തച്ചനാട്ടുകര ചാമപ്പറമ്പ് കൂരാ ക്കോട്ടുകാരുടെ കാത്തിരിപ്പിന് വിരാമം.ഗ്രാമ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കൂരാ ക്കോട്-കറുത്തേനിക്കുണ്ട് റോഡ് നിര്‍മാണം പൂര്‍ത്തിയായി.ഇതോടെ വര്‍ഷങ്ങളായു ള്ള പ്രദേശവാസികളുടെ റോഡ് എന്ന സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്.
മുറിയങ്കണ്ണി-കരിങ്കല്ലത്താണി റോഡില്‍ നിന്നും കൂരാക്കോട് -കറുത്തേനിക്കുണ്ട് റോഡ് ആരംഭിക്കുന്നത്.പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോളിംഗ് നടത്തിയതല്ലാതെ ടാറിംഗ് നട ത്തിയിരുന്നില്ല.15ഓളം കുടുംബങ്ങളാണ് പ്രദേശത്ത് ഉള്ളത്.റോഡിന്റെ ശോച്യവസ്ഥ കാരണം വാഹനം കൊണ്ട് പോകുന്നതിനും മറ്റുമെല്ലാം പ്രദേശവാസികള്‍ ബുദ്ധിമുട്ടി യിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുതേടിയെത്തിയ ഇന്നത്തെ പ്രസിഡന്റ് കെപിഎം സലീ മിന് മുന്നില്‍ പ്രദേശവാസികള്‍ ഉന്നയിച്ച ആവശ്യമായിരുന്നു റോഡും തെരുവ് വിള ക്കും .നാല് തെരുവു വിളക്കള്‍ സ്ഥാപിച്ച് റോഡ് ടാറിംഗ് നടത്തി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം കെപിഎം സലിം പാലിച്ചതോടെ കൂരാക്കോട് പ്രദേശവാസികള്‍ സന്തോഷ ത്തിലായി.റോഡ് നന്നായത് കറുത്തേനിപ്പാടത്തെ കര്‍ഷകര്‍ക്കും ഗുണകരമാകും. ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലീം ഉദ്ഘാടനം ചെയ്തു.ഇ കെ മൊയ്തുപ്പു ഹാജി അധ്യക്ഷനായി.കാരൂക്കോട്ടില്‍ മണികണ്ഠന്‍ ,ഇ കെ അസ്‌കര്‍, കെ ശിവദാസന്‍,പ്രശാന്ത്,കൃഷ്ണപ്രണവ്, കെ മുഹമ്മദ്,കെ വീരാന്‍, ചാമി വലിയാട്ടില്‍,രാധാകൃഷ്ണന്‍ കൂരാക്കോട്ടില്‍,കെ കുഞ്ചുഗുപ്തന്‍,കെ രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.