കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോട് കാഞ്ഞിക്കുളത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം.ഡ്രൈവര്‍ക്കും,ബൈക്ക് യാത്രക്കാരനും പരി ക്കേറ്റു.ഇന്ന് രാവിലെ 6.45ഓടെയായിരുന്നു അപകടം.വാഴക്കുല കയറ്റി പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും എതിര് ദിശയില്‍ സഞ്ചരിക്കുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.കാഞ്ഞിക്കുളം മില്ലിന് സമീപ ത്തെ വളവില്‍ വെച്ചായിരുന്നു അപകടം.ബൈക്ക് യാത്രക്കാരന്റെ കാലിന് സാരമായ പരിക്കുണ്ട്.പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.