തെങ്കര: രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റ് അംഗത്വം റദ്ദ് ചെയ്ത നടപടി രാജ്യത്തെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. രാഹുല്‍ ഗാന്ധിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെങ്കരയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്ര സിഡണ്ട് ആറ്റക്കര ഹരിദാസ് അധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,പി.ഖാലിദ്,കുരിക്കള്‍ സെയ്ത്,വട്ടോടി വേണുഗോപാല്‍,സി.പി മുഹമ്മദലി, രാമചന്ദ്രന്‍ചേറുംകുളം, എം.മോഹനന്‍, ദിനേശന്‍, ഹാരിസ് തത്തേങ്ങലം,സഹീല്‍ തെങ്കര,ബാബു ആടുപ്പാറ,ഉമ്മര്‍ ടി.കെ,സാം കൈതച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.പ്രകടനവും നടന്നു.