കുമരംപുത്തൂര്‍: വിദ്യാലയം നാടിനൊപ്പം എന്ന സന്ദേശവുമായി പള്ളിക്കുന്ന് ജി.എം. എല്‍.പി സ്‌കൂള്‍ നടത്തി വന്ന നാട്ടുകൂട്ടം കോര്‍ണര്‍ പി.ടി.എകള്‍ ജനകീയ പഠനോ ത്സവത്തോടെ സമാപിച്ചു. സൗത്ത് പള്ളിക്കുന്ന്, കുന്നത്തുള്ളി, മണറോട് കോളനി , ചൈതന്യ ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടന്ന നാട്ടുകൂട്ടം മികച്ച ജനപങ്കാളിത്തം കൊണ്ടും, പരിപാടികളുടെ വൈവിധ്യം കൊണ്ടും , ജനപ്രതിനിധികളുടെയും വിദ്യാ ഭ്യാസ പ്രവര്‍ത്തകരുടെയും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ടശാസ്ത്ര പരീക്ഷണങ്ങള്‍, ലഘുനാടകങ്ങള്‍,ഇംഗ്ലീഷ് സ്‌കിറ്റ്, എന്നിവയും വിവിധ കലാപരിപാടികളും ജനകീയ പഠനോത്സവം ആകര്‍ഷകമാക്കി.
സമാപന യോഗം കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാ ടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കബീര്‍ മണറോട്ടില്‍ അധ്യക്ഷനായി. സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയുമായ കെ.പി.എസ്. പയ്യനെടം മുഖ്യാതിഥി യായി. ഗ്രാമപഞ്ചായത്തംഗം രാജന്‍ ആമ്പാടത്ത് പ്രധാനധ്യാപകന്‍ സിദ്ധിഖ് പാറോക്കോ ട് , അധ്യാപകരായ ഹംസ. കെ, അബ്ദുള്‍ നാസര്‍ കെ എന്നിവര്‍ സംസാരിച്ചു. ഷഹര്‍ബാ ന്‍ എം, പ്യാരിജാന്‍. എസ്.എന്‍, അസീസ് . കെ , രജ്ഞിനി . കെ. സൗമ്യ .എ, സജ്‌ന. കെ.ടി, മേരി ഹെലന്‍ സൈമണ്‍, അരുണപ്രഭ പി , പി.ടി.എ ഭാരവാഹികളായ സുനില്‍കുമാര്‍, മണികണ്ഠന്‍, സി.ഉണ്ണീന്‍ കുട്ടി ഹാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.