അഗളി: എഴുത്തും വരയുമായി വനസംരക്ഷണ ബോധവല്‍ക്കരണം നടത്തി അട്ടപ്പാടി ആര്‍ജിഎം ഗവ.കോളേജിലെ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍.അട്ടപ്പാടി ചുരത്തില്‍ മുക്കാലി പ്രദേശത്ത് മുപ്പതോളം വളണ്ടിയര്‍മാര്‍ ചേര്‍ന്നാണ് ശില ചിത്രരചനയും ചുവ രെഴുത്തും നടത്തിയത്.കാട്ടുതീയില്‍ നിന്നും വനത്തെ സംരക്ഷിക്കണമെന്ന സന്ദേശം നല്‍കിയതോടൊപ്പം പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിയതരുതെന്നും പൊതുജനത്തെ ബോധവല്‍ക്കരിച്ചു.മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ചിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.പ്രോഗ്രാം ഓഫീസര്‍ ജെയിംസ് വി ദാസ് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!