അഗളി: അട്ടപ്പാടിയിലേക്ക് കടത്താന്‍ ശ്രമിച്ച 6200 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പ ന്നമായ ഹാന്‍സ് എക്‌സൈസ് പിടികൂടി.വാഹനത്തില്‍ നിന്നും വാടക കെട്ടിടത്തില്‍ നിന്നുമായാണ് ഇത്രയും അളവില്‍ നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടിയത്. അട്ട പ്പാടിയിലെ വിവിധ കടകളിലേക്ക് ബേക്കറി സാധനങ്ങള്‍ മണ്ണാര്‍ക്കാട് നിന്നും കയറ്റി വന്ന വാഹനത്തില്‍ നിന്നും 2200 പാക്കറ്റ് ഹാന്‍സ് കണ്ടെടുത്തു.ഇതുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് സ്വദേശികളായ ഷൗക്കത്തലി (50),ഡ്രൈവര്‍ ഫൈസല്‍ (23) എന്നിവര്‍ പിടിയിലായി.ഭൂതിവഴിയിലുള്ള വാടക കെട്ടിടത്തില്‍ നിന്നാണ് 4000 പാക്കറ്റ് നിരോ ധിത പുകയില ഉല്‍പ്പന്നം കണ്ടെടുത്തത്.അഗളി,ഗൂളിക്കടവ് ഭാഗങ്ങളില്‍ മൊത്തവി തരണത്തിനായി സൂക്ഷിച്ചിരുന്നവയായിരുന്നുവെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം.സംഭവവുമായി ബന്ധപ്പെട്ട് ഭൂതിവഴി ഊരിന് സമീപം വാടകയ്ക്ക് താമസി ച്ചിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ജബ്ബാറി(50)നേയും പിടികൂടി.മൂന്ന് പേര്‍ക്കുമെതിരെ കോപ്ടാ നിയമപ്രകാരം എക്‌സൈസ് കേസെടുത്തു.അഗളി എക്‌സൈസ് റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്,പ്രിവന്റീവ് ഓഫീസര്‍ ജെ ആര്‍ അജി ത്ത്,പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ സേതുനാഥ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ ആര്‍ പ്രദീപ്,വി പ്രേംകുമാര്‍,എകെ രജീഷ്,സി മോഹനന്‍,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ പി അഖില തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.