തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് സഹകരണ സംഘം / ബാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് ഏപ്രില്‍,ആഗസ്റ്റ്,ഡിസംബര്‍ മാസങ്ങളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു.വിജ്ഞാപനങ്ങളുമായി ബന്ധപ്പെട്ട പരീക്ഷകള്‍ യഥാക്രമം 2023 ഓഗസ്റ്റ്, ഡിസംബര്‍, 2024 ഏപ്രില്‍ മാസങ്ങളിലായി നടത്തും. മുല്യനിര്‍ണയത്തിനുശേഷം ബന്ധപ്പെട്ട സംഘങ്ങള്‍/ബാങ്കുകള്‍ ഇന്റര്‍വ്യൂ മാര്‍ക്ക് ലഭ്യമാക്കുന്ന മുറയ്ക്ക് എത്രയും വേഗം റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ച് അഡൈ്വസ് നടപടികള്‍ കൈക്കൊള്ളും. അടുത്ത വിജ്ഞാപനം 2023 ഏപ്രില്‍ 24ന് പുറപ്പെടുവിക്കും.ഏപ്രില്‍ 10 നകം സംഘ ങ്ങള്‍/ബാങ്കുകള്‍ ലഭ്യമാക്കുന്ന ഒഴിവുകള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. ജീവനക്കാര്‍ക്കായുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയ്ക്കുള്ള വിജ്ഞാപനങ്ങള്‍ 2023 മെയ്, നവംബര്‍ മാസങ്ങളില്‍ പുറപ്പെടുവിക്കും. തുടര്‍ന്ന് 2023 ജൂലൈ, 2024 ജനുവരി മാസങ്ങളിലായി യഥാക്രമം പരീക്ഷകള്‍ നടത്തും.