കുമരംപുത്തൂര്‍: തയ്യല്‍ തൊഴിലാളികളുടെ തടഞ്ഞു വെച്ച റിട്ടയര്‍മെന്റ് ആനുകൂല്ല്യം ഉടന്‍ വിതരണം ചെയ്യണമെന്ന് എകെടിഎ മണ്ണാര്‍ക്കാട് ഏരിയ വാര്‍ഷിക കണ്‍വെന്‍ഷ ന്‍ ആവശ്യപ്പെട്ടു.ഇരട്ട പെന്‍ഷന്റെ പേരില്‍ വിധവകളായ തയ്യല്‍ തൊഴിലാളികളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണം.കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനി ച്ച ഇഎസ്‌ഐ നടപടികള്‍ പൂര്‍ത്തിയാക്കണം.തയ്യല്‍ തൊഴിലാളി ക്ഷേമനിധി പ്രസവാ നുകൂല്ല്യം 15000 രൂപ ഒറ്റത്തവണയായി നല്‍കണം.പാചക വാതകത്തിന്റെ സബ്‌സിഡി പുന:സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ ഉന്നയിച്ചു. കുമരംപു ത്തൂര്‍ എയുപി സ്‌കൂളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി സി ബാലസുബ്രഹ്മ ണ്യന്‍ ഉദ്ഘാടനം ചെയ്തു.പി ബാലകൃഷ്ണന്‍ അധ്യക്ഷനായി.ഏരിയ സെക്രട്ടറി പി ഭാസ്‌ക രന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ റംലത്ത് വരവു ചെലവു കണക്കും അവതരിപ്പിച്ചു. മൊയ്തീന്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!