മണ്ണാര്‍ക്കാട്: വന്യജീവികള്‍ക്ക് കാടിനുള്ളില്‍ ജലലഭ്യത ഉറപ്പുവരുത്താനായി തത്തേ ങ്ങലം ചളിക്കുണ്ട് ഭാഗത്ത് ബ്രഷ് വുഡ് തടയണകള്‍ നിര്‍മിച്ചു.സേവ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ വനംവകുപ്പ്, ചെര്‍പ്പുളശ്ശേരി മലബാര്‍ പോളിടെക്‌നിക്ക് എന്‍എസ്എസ് യൂണിറ്റ്,സേവ് മണ്ണാര്‍ക്കാട് റണ്ണേഴ്‌സ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയായിരു ന്നു തടയണ നിര്‍മാണം.രണ്ട് തടയണകള്‍ പുതുതായി നിര്‍മിക്കുകയും മുമ്പുണ്ടായി രുന്നത് ഉപയോഗയോഗ്യമാക്കുകയും ചെയ്തു.മൂന്ന് കിലോ മീറ്റര്‍ വനത്തിനുള്ളിലേക്ക് നടന്ന വനംവകുപ്പ് നിര്‍ദേശിച്ച സ്ഥലത്താണ് താല്‍ക്കാലിക തടയണ നിര്‍മിച്ച് നല്‍കി യത്.
വനയോര ഗ്രാമമായ തത്തേങ്ങലത്ത് വന്യജീവി ശല്ല്യം രൂക്ഷമാണ്.കഴിഞ്ഞ മാസം തള്ള പ്പുലിയേയും രണ്ട് പുലികുട്ടികളേയും പ്രദേശത്ത് നാട്ടുകാര്‍ കണ്ടിരുന്നു.നിരവധി വളര്‍ ത്തുമൃഗങ്ങളെ പുലി പിടികൂടിയിട്ടുണ്ട്.കാട്ടാനയും ശല്ല്യമാണ്.വന്യജീവി ശല്ല്യത്തില്‍ ഗ്രാമവാസികള്‍ പൊറുതി മുട്ടുകയാണ്.ഇതിനിടെ വനത്തില്‍ വരള്‍ച്ച പിടിമുറുക്കിയ തിനാല്‍ തീറ്റയും വെള്ളവും തേടി വന്യജീവികള്‍ കാടിറങ്ങാനും സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ കാടിനുള്ളില്‍ കുടിവെള്ളം ഉറപ്പാക്കുന്നതിന് തടയണ നിര്‍മിച്ച ത് വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് ഒരു പരിധി വരെ തടയാനാ കുമെന്നാണ് പ്രതീക്ഷ.സേവ് മണ്ണാര്‍ക്കാട് ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍, ഭാരവാ ഹികളായ അബ്ദുല്‍ ഹാദി,റിഫായി ജിഫ്രി,സലാം കരിമ്പന,ബഷീര്‍ കൈതച്ചിറ, ഷാജി ,ടുട്ടു,കുഞ്ഞുമുഹമ്മദ്,ഫസല്‍,അന്‍ഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.