അലനല്ലൂര്‍: എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്. എം.ഒ.യു.പി. സ്കൂള്‍ മൈതാന ത്ത് നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂള്‍ ജേതാ ക്കളായി. മുറിയക്കണ്ണി എ.എല്‍.പി സ്കൂളിനോടാണ് മത്സരിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് വിജയികളായത്. കുട്ടികളുടെ കായിക ശേഷി പരിപോഷണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘടകരായ ഷാമില്‍, സിദാന് എന്നിവര്‍ അറിയിച്ചു.
മികച്ച കളിക്കാരനായി മുറിയക്കണ്ണി എ.എല്‍.പി. എസിലെ പാറപ്പുറത്ത് ആഫിലിനേ യും ബെസ്റ്റ് ഗോള്‍ കീപ്പറായി മുണ്ടക്കുന്ന് എ.എല്‍.പി. എസിലെ ശ്രയേഷിനെയും തെര ഞ്ഞെടുത്തു. ജേതാക്കക്കുള്ള ട്രോഫി രണ്ടു വിദ്യാലയത്തിലേയും പ്രധാനാധ്യാപകര്‍ എസ്.ആര്. ഹബീബുള്ള, പി. യൂസഫ് എന്നിവര്‍ നല്കി.സിദാന്, മുഹമ്മദ് ഷാമില്‍, സുജിത്, റിയാസ് ഷറഫി, ജിതേഷ് എന്നിവര്‍ സംസാരിച്ചു.