മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു കേസില്‍ ഈ മാസം 30ന് വിധി പറയും. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് വിധി പറയാന്‍ മുപ്പതിലേക്ക് മാറ്റിയത്. ആദിവാസി യുവാവ് മധുവിന്റൈ കൊലപാതകത്തില്‍ അന്തിമ വാദം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിലെ അന്തിമ വാദം പൂര്‍ത്തിയായത്. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരു ന്നത്. വിചാരണ തുടങ്ങിയതിനു ശേഷം അഞ്ച് സാക്ഷികളെകൂടി ചേര്‍ത്തതോടെ 127 സാക്ഷികളായി മാറി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി.-എസ്.ടി. പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. കേസില്‍ വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി . 24പേര്‍ കൂറു മാറി. രണ്ടു പേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ഒഴിവാക്കി. കേസില്‍ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന എം.രമേശന്‍, മധുവിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ അട്ടപ്പാടി ട്രൈബല്‍ തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, കൂടാതെ വിവിധ ടെലഫോണ്‍ സര്‍വ്വീസ് പ്രൊവൈ ഡര്‍മാരായ മൂന്ന് പേരെയുമാണ് സാക്ഷി പട്ടികയില്‍ ചേര്‍ത്ത് വിസ്തരിച്ചത്. മധു കേസി ല്‍ വിചാരണ തുടങ്ങിയ ശേഷം പ്രൊസിക്യൂട്ടര്‍മാര്‍ ചുമതലയേല്‍ക്കാതിരുന്നതും പിന്നീട് ചുമതലയേറ്റ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.രാജേന്ദ്രനെ മാറ്റാന്‍ കുടുംബം തന്നെ ആവശ്യപ്പെട്ടതും കേസിന്റെ നാള്‍വഴികളില്‍ ചര്‍ച്ചയായിരുന്നു.
പിന്നീടാണ് രാജേഷ്.എം.മേനോന്‍ സ്പഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് വന്നത്. സാക്ഷി വിസ്താര സമയത്ത് ജഡ്ജിയായിരുന്ന കെ.എസ്. മധു ഒരു മാസമാ യപ്പോഴേക്കും സ്ഥലം മാറ്റം വാങ്ങി പോയി. തുടര്‍ന്നാണ് നിലവിലെ ജഡ്ജി കെ.എം. രതീഷ്‌കുമാര്‍ എത്തിയത്. സാക്ഷി വിസ്താരം തുടങ്ങി പതിനൊന്ന് മാസം ആകു മ്പോഴാണ് കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്.