അലനല്ലൂര്‍: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ അട്ടിമറിക്കുന്ന തര ത്തില്‍ ന്യൂനപക്ഷ ക്ഷേമത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ ഫണ്ട് വിഹിതത്തില്‍ 38 ശതമാനം കുറവ് വരുത്തിയത് പ്രതിഷേധാര്‍ഹമാണന്ന് മുസ് ലിം സര്‍വീസ് സൊസൈറ്റി ജില്ലാ നേതൃക്യാമ്പ് അഭിപ്രായപ്പെട്ടു.മൗലാന ആസാദ് സ് കോളര്‍ഷിപ്പ്, പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി നല്കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്ത ലാക്കിയതും പന്ത്രണ്ട് സ്കോളര്‍ഷിപ്പുകളുടെ തുക വെട്ടിക്കുറച്ചതും സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി
അലനല്ലൂര്‍ ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന് ഹാളില്‍ നടന്ന ക്യാമ്പ് സം സ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ഇ.പി.ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു.ജില്ലാ ആക്ടിങ് പ്രസിഡണ്ട് പി.മൊയ്തീന് അധ്യക്ഷനായി.’നല്ല വ്യക്തി നല്ല സമൂഹം’ എന്ന പ്രമേയത്തില്‍ സാഹിത്യകാരന് കെ.പി.എസ്.പയ്യനെടം,ഹംസ പാലക്കി പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എം.പി.എ.ബക്കര്‍ മാസ്റ്റര്‍,അഡ്വ.കെ.എസ്.എം.ബഷീര്‍,ഹാരിസ് മുഹമ്മദ്, പി.ഹസ്സന് ഹാജി, സഫ്വാന് നാട്ടുകല്‍,കെ.എച്ച്.ഫഹദ്,അബൂബക്കര്‍ കാപ്പുങ്ങല്‍ സംസാരിച്ചു.കലാ സാംസ്കാരിക രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട കെ.പി.എസ് പയ്യനെടത്തെയും സംഘട നാ രംഗത്ത് മികവ് തെളിയിച്ച എം.പി.എ.ബക്കര്‍ മാസ്റ്റര്‍,എം.കെ. അബ്ദുല്റഹ്മാന്, പി. ഹസ്സന് ഹാജി എന്നിവരെയും ക്യാമ്പില്‍ ആദരിച്ചു.
പഠന സെഷനില്‍ എം.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്കൊരു രൂപരേഖ സംസ്ഥാന സെ ക്രട്ടറി ടി.എസ്. നിസാമുദ്ദീനും സേവന പ്രവര്‍ത്തനങ്ങളുടെ ഇസ്ലാമിക മാനം എന്ന വിഷയം ടി.കെ.ഷുക്കൂര്‍ സ്വലാഹിയും അവതരിപ്പിച്ചു.സംഘടനാ സെഷനില്‍ ജില്ലാ പ്രസിഡണ്ട് എം.കെ.അബ്ദുല്റഹ്മാന് അധ്യക്ഷനായി.സിദ്ദീഖ് പാറോക്കോട്, മുഹമ്മ ദാലി ആലായന്‍,എം.കെ.മുഹമ്മദലി,പി.അബ്ദുല്‍ ഷെരീഫ്,കെ. എ.ഹുസ്നി മുബാറ ക്,സി.ഷൗക്കത്തലി,സി.മുജീബ് റഹ്മാന്,ക്യാമ്പ് കോ- ഓര്‍ഡിനേറ്റര്‍ എം.ഷാഹിദ് വിവിധ സെഷനുകളില്‍ സംസാരിച്ചു.
