തെങ്കര: കിടപ്പു രോഗികള്‍ക്ക് ആയുര്‍വേദ പാലിയേറ്റീവ് പരിചരണവും ഹോം കെയര്‍ സംവിധാനവും നല്‍കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്‌നേഹധാര പദ്ധതി ജില്ലയില്‍ തുടങ്ങി.ഒരു ഡോക്ടര്‍,നഴ്‌സ്,അറ്റന്‍ഡര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘം രോഗിയുടെ അടുക്കലെത്തി പരിചരണം നല്‍കും.തെങ്കര ആയുര്‍വേദ ആശുപത്രിയി ലാണ് പദ്ധതി നടപ്പിലാക്കുന്നത്.തെങ്കര,കാഞ്ഞിരപ്പുഴ,തച്ചമ്പാറ പഞ്ചായത്തിലെ കിട പ്പുരോഗികള്‍ക്ക് സ്‌നേഹധാര പദ്ധതി വഴിയുള്ള സേവനം ലഭ്യമാകുമെന്ന് ജില്ലാ മെ ഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ഷിബു അറിയിച്ചു.
ജില്ലാ തല ഉദ്ഘാടനം തെങ്കര ഗവ.ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വ്വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ഷിബു അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ ഷൗക്കത്തലി, ഒ.നാരായണന്‍കുട്ടി,സതീ രാമരാജന്‍,ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്ക ളത്തില്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം രമാ സുകുമാരന്‍,തെങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാര്‍,സ്ഥിരം സമിതി അധ്യക്ഷരായ ഉനൈസ് നെചിയോടന്‍, കെപി ജഹീഫ് തുടങ്ങിയവര്‍ സംസാരിച്ചു.ഡോ.യു ഷാജി സ്വാഗതവും ഡോ.ആശാ ഷിബു നന്ദിയും പറഞ്ഞു.