മണ്ണാര്‍ക്കാട്: കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത സം ഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വ്യാപ കമായി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മേഖലയിലും ഡോ ക്ടര്‍മാര്‍ വെള്ളിയാഴ്ച ഒ പി ബഹിഷ്‌കരിക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ അറി യിച്ചു.ആഴ്ചയില്‍ ഒന്നെന്ന രീതിയില്‍ ആശുപത്രി ആക്രമങ്ങള്‍ നടന്ന് വരുന്ന സാഹച ര്യത്തില്‍ മറ്റ് പോംവഴികളില്ലാത്തതിനാലാണ് സമരരംഗത്തേക്ക് ഇറങ്ങുന്നതെന്ന് ഐഎംഎ വ്യക്തമാക്കി.
കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലാണ് ഏറ്റവും ഒടുവില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണമുണ്ടായത്.അതും പൊലീസ് നോക്കി നില്‍ക്കെ.അക്രമം തടയാനോ, ആക്ര മികളെ പിടികൂടാനോ പൊലീസ് ശ്രമിച്ചില്ലെന്നും ഇത്തരം അക്രമ സംഭവങ്ങള്‍ ആവ ര്‍ത്തിക്കുന്നത് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുമെന്നും ഭാരവാഹികള്‍ ചൂണ്ടി ക്കാട്ടി.ആശുപത്രി ആക്രമണങ്ങള്‍ അവസാനിപ്പിക്കുക,ആതുരാലയങ്ങള്‍ സുരക്ഷിത മേഖലകളാക്കുക,അക്രമികള്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് സമരം.അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ ഇന്നേ ദിവസം ഡോ ക്ടര്‍മാര്‍ പരിഗണിക്കുകയുള്ളൂവെന്ന് ഐഎംഎ മണ്ണാര്‍ക്കാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.അബ്ദുകല്ലടി,സെക്രട്ടറി ഡോ.ദേവേന്ദ്ര ബി നഡ്ഡോനി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.