അഗളി: മുള്ളി റോഡ് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കണമെന്നും സഞ്ചാര സ്വാത ന്ത്ര്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് എന്‍സിപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മുള്ളിയിലെ തമിഴ്‌നാട് വനം ചെക്‌പോസ്റ്റിന് സമീപം പ്രതിഷേധ ധര്‍ണ നട ത്തി.കേരള സര്‍ക്കാര്‍ 140 കോടിയോളം രൂപ ചെലവിട്ട് റോഡ് നവീകരിച്ചതിന് പിറകെ മുള്ളി റോഡ് അടച്ചിട്ടതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പ്പര്യമാണെ ന്ന് എന്‍സിപി ആരോപിച്ചു.തമിഴ്‌നാടിന് കേരളത്തോടുള്ള സൗഹൃദ ബന്ധം ഉദ്യോഗ സ്ഥ ലോബി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
മാസങ്ങള്‍ക്ക് മുമ്പാണ് താവളം മുതല്‍ മുള്ളി വരെ 28.5 കിലോ മീറ്റര്‍ റോഡ് നവീകരി ച്ചത്.മനോഹരമായ കാഴ്ചകള്‍ ഉള്ളത് കൊണ്ട് തന്നെ ഊട്ടിയിലേക്കുള്ള യാത്രക്കായി കൂ ടുതല്‍ പേരും മുള്ളി വഴിയുള്ള റോഡ് തെരഞ്ഞെടുക്കാറുണ്ട്.മുള്ളി,മഞ്ചൂര്‍ വഴി ഊട്ടി യിലേക്ക് എണ്‍പത് കിലോ മീറ്റര്‍ മാത്രമാണ് ദൂരം.മുടിപ്പിന്‍ വളവുകളും തേയിലതോ ട്ടങ്ങളും വനപ്രദേശങ്ങളും വന്യമൃഗങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ ധാരാളം വിനോദ സഞ്ചാരികള്‍ ഇതുവഴിയാണ് യാത്ര് ചെയ്തിരുന്നത്.ഇതുവഴി വാഹനങ്ങള്‍ കടന്ന് പോകുന്നത് മൂലം കാട്ടാനകളുടെ സ്വതന്ത്ര സഞ്ചാരം തടസ്സപ്പെടുന്നുവെന്ന കാരണം പറഞ്ഞാണ് തമിഴ്‌നാട് വനംവകുപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ വഴിയടച്ച ത്.ഇതോടെ അതിര്‍ത്തി പ്രദേശത്തിന് സമീപത്തെ കേരള ഗ്രാമങ്ങളിലുള്ളവര്‍ ദുരി തത്തിലായിരിക്കുകയാണ്.
വഴിയടച്ച തമിഴ്‌നാട് വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവും ശക്ത മാണ്.മുള്ളി അതിര്‍ത്തിയിലെ ചെക്‌പോസ്റ്റ് അടച്ചതിനാല്‍ ആളുകള്‍ക്ക് സഞ്ചരി ക്കണമെങ്കില്‍ 110 കിലോ മീറ്ററോളം ചുറ്റണമെന്ന അവസ്ഥയാണ്.വിനോദ സഞ്ചാ രികള്‍ ഉള്‍പ്പടെയുള്ള ജനങ്ങളുടെ ദുരിതങ്ങള്‍ കണക്കിലെടുത്ത് മുള്ളി ചെക്‌പോസ്റ്റ് തുറക്കാന്‍ എത്രയും വേഗം നടപടിയുണ്ടാകണമെന്നും എന്‍സിപി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സലോമി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് അധ്യക്ഷനായി.എന്‍ എസ് സി ജില്ലാ പ്രസിഡന്റ് പി സി ഇബ്രാഹിം ബാദുഷ,ബഷീര്‍,ഹസിന്‍,പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.